Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകടയിൽനിന്ന്​ 1200 കിലോ...

കടയിൽനിന്ന്​ 1200 കിലോ റബർ ഷീറ്റ്​ കവർന്നു

text_fields
bookmark_border
കലയന്താനി: മലഞ്ചരക്ക്​ വ്യാപാര സ്ഥാപനത്തിൽനിന്ന്​ 1200 കിലോ റബർ ഷീറ്റ്​ മോഷണം പോയി. വെട്ടിമറ്റം കവലയില്‍ കലയന്താനി കാനാപറമ്പില്‍ ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള കെ.സി. റബ്ബേഴ്‌സ് എന്ന റബർ കടയിലാണ്​​ കഴിഞ്ഞ ദിവസം പുലർച്ച മോഷണം നടന്നത്​. അലമാരയില്‍ സൂക്ഷിച്ചിരുന്ന എണ്ണായിരത്തോളം രൂപയും നഷ്ടപ്പെട്ടു. കടയുടെ പിന്‍വാതിൽ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. കടക്ക്​ നാശനഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. തൊടുപുഴ സി.ഐ വി.സി. വിഷ്ണുകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. വെട്ടിമറ്റം എണ്ണപ്പന തോട്ടത്തിന് സമീപം ഒറ്റപ്പെട്ട പ്രദേശത്താണ് കട. വലിയ വാഹനത്തിലാകാം മോഷ്ടാക്കൾ ഇത്രയധികം റബ്ബര്‍ കടത്തിക്കൊണ്ട് പോയതെന്ന്​ സംശയിക്കുന്നു. പ്രദേശത്തേക്കുള്ള വഴിയരികിലെ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും പൊലീസ്​ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പൊതുമരാമത്ത് പ്രവൃത്തികൾക്ക്​ നിരീക്ഷണ സംവിധാനം ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്​ നിരീക്ഷണ സംവിധാനം ശക്​തിപ്പെടുത്താൻ മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിധ്യത്തില്‍ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. വകുപ്പിന്​ കീഴിലെ വിവിധ വിഭാഗങ്ങളിലെ മേലധികാരികള്‍ എല്ലാ മാസവും പുരോഗതി വിലയിരുത്തണമെന്ന്​ മന്ത്രി നിർദേശിച്ചു. പൊതുമരാമത്ത് റോഡുകള്‍ , വാഴത്തോപ്പ് റെസ്ക്യൂ ഷെല്‍ട്ടര്‍, പ്രാഥമികാരോഗ്യ കേന്ദ്രം ലാബ്, വിവിധ സ്കൂളുകളും പാലങ്ങളും, മലയോര ഹൈവേ എന്നിവയുടെ നിര്‍മാണ നടപടികളാണ്​ യോഗം വിലയിരുത്തിയത്​. വാഴത്തോപ്പ് പഞ്ചായത്തിലെ പൈനാവ്, കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം എന്നിവിടങ്ങളില്‍ റെസ്ക്യൂ ഷെല്‍ട്ടറുകള്‍ നിർമിക്കും. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്​ ആവശ്യമായ സ്ഥലം ഇടുക്കി മെഡിക്കല്‍ കോളജിന് സമീപം സര്‍വേ ചെയ്ത് തിരിച്ചു നല്‍കുന്നതിന് മേല്‍നോട്ടം വഹിക്കാൻ ജില്ല വികസന കമീഷണറെ ചുമതലപ്പെടുത്തി. ജില്ല കലക്ടര്‍ ഷീബ ജോർജ്​, എ.ഡി.എം ഷൈജു പി. ജേക്കബ്, ജില്ല വികസന കമീഷണര്‍ അർജുന്‍ പാണ്ഡ്യന്‍, പൊതുമരാമത്ത്​ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story