Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപി.എം.ജി.എസ്.വൈ...

പി.എം.ജി.എസ്.വൈ പദ്ധതിയിൽ ജില്ലയിൽ 12 റോഡുകൾക്ക് അനുമതി Leed pege4

text_fields
bookmark_border
* മറ്റ്​ 13 റോഡുകൾകൂടി പരിഗണനയിൽ -എം.പി തൊടുപുഴ: പി.എം.ജി.എസ്.വൈ ഫേസ് -3 പദ്ധതിയിൽ ജില്ലയിൽ 76.91 കിലോമീറ്റർ നീളത്തിൽ 64.93 കോടി ചെലവ് വരുന്ന 12 റോഡുകൾക്ക് സംസ്ഥാനതല സാങ്കേതിക സമിതിയുടെ അനുമതി ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. മറ്റ്​ 13 റോഡുകളുടെ (ആകെ 85.407 കി.മി.) ഡീറ്റൈൽഡ് പ്രോജക്​ട്​ റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കി വരുന്നതായും ഈ മാസം അനുമതിക്കായി സമർപ്പിക്കാൻ കഴിയുമെന്നും എം.പി പറഞ്ഞു. വനത്തിന് അരികിലൂടെ കടന്നുപോകുന്ന റോഡുകൾക്ക് അനുമതി ലഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന വനം വകുപ്പുമായി നിയമാനുസൃത ഇടപെടൽ നടത്തിവരുകയാണ്​. നിയമമനുസരിച്ച് 12.5 മീറ്റർ നീളത്തിന്​ ഒരു മീറ്റർ പൊക്കം എന്ന ഗ്രേഡിയൻറാണ്. ഈ അനുപാതം പാലിച്ച്​ നിർമാണം നടക്കുന്നത് ഭീമമായ മണ്ണ് കട്ടിങ്ങിനു​ കാരണമാകും. ജില്ലയുടെ പ്രത്യേക ഭൂപ്രകൃതി പരിഗണിച്ച്​ റോഡുകൾ എട്ടു മീറ്റർ നീളത്തിന് ഒരു മീറ്റർ പൊക്കം എന്ന അനുപാതത്തിലേക്ക് മാറ്റി അനുവദിക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തോടും ദേശീയ ഗ്രാമീണ പശ്ചാത്തല വികസന ഏജൻസിയോടും (എൻ.ആർ.ഐ.ഡി.എ) ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട പാർലമൻെറി സമിതിയുടെ പരിഗണനക്കായി ഇത് സമർപ്പിച്ചിട്ടുണ്ട്. ഗ്രേഡിയൻറ് അനുപാതത്തിൽ കുറവ് വരുത്തിയാൽ ജില്ലയിലാകെ 300 കിലോമീറ്റർ റോഡ് പി.എം.ജി.എസ്.വൈ ഫേസ്-3ൽ പണി പൂർത്തീകരിക്കുന്നതിന് സന്നദ്ധമാണെന്നാണ്​ കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതെന്നും ഡീൻ കൂട്ടിച്ചേർത്തു. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച പി.എം.ജി.എസ്.വൈ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 2020ൽ അനുവദിച്ച 33 കോടിയുടെ പ്രവൃത്തികൾ നടന്നുവരുന്നതായും എം.പി അറിയിച്ചു. പി.എം.ജി.എസ്.വൈ പദ്ധതി പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി എം.പിയുടെ അധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗം നടന്നു. ഇടുക്കി പി.ഐ.യു എക്സി. എൻജിനീയർ പൻെറാലിയോണി​ൻെറ നേതൃത്വത്തിൽ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ പങ്കെടുത്തു. പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെട്ട റോഡുകൾ * ലാൻഡ്രം-പുതുവൽ-ഓൾഡ് പാമ്പനാർ റോഡ് -6.032 കി.മീ. *ആനകുത്തി വളവ്-രാജമുടി-പരുന്തുംപാറ റോഡ് -5.122 കി.മീ. * മ്ലാമല-മൂങ്കിലാർ-സെക്കൻഡ് ഡിവിഷൻ-വെള്ളാരംകുന്ന് റോഡ് -8.155 കി.മീ. *മ്ലാമല- ഇണ്ടൻചോല-കൊടുവാക്കരണം സെക്കൻഡ് ഡിവിഷൻ റോഡ് -7.660 കി.മീ. * പൊലീസ് സ്​റ്റേഷൻ-പരുന്തുംപാറ റോഡ് -8.040 കി.മീ. * ഗുഹാനന്തപുരം-വേട്ടക്കാരൻ കോവിൽ റോഡ് - 4.280 കി.മീ. * തെങ്ങുംപിള്ളി-വാഴേക്കവല- ശാന്തിഗിരി-പനക്കച്ചാൽ- കുണിഞ്ഞി റോഡ്-7.700 കി.മീ. * ഇടമറ്റം-ട്രാൻസ്ഫോമർപടി-പാച്ചോലിപ്പടി- രാജകുമാരി റോഡ് - 5.462 കി.മീ. * മുണ്ടിയെരുമ-കോമ്പയാർ-പാമ്പാടുംപാറ-ആദിയാർപുരം-കാഞ്ഞിരത്തുംമൂട്-കുരിശുമല റോഡ് - 7.596 കി.മീ. * കഞ്ഞിക്കുഴി- കൊച്ചുചേലച്ചുവട് റോഡ്- 3.652 കി.മീ. *ആനവിരട്ടി-200 ഏക്കർ റോഡ് - 6.295 കി.മീ. * വെൺമണി-പുളിയ്ക്കത്തൊട്ടി- എടത്തന- ഏണിത്താഴം- ആനക്കുഴി റോഡ് -6.922 കി.മീ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story