Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓഫ് റോഡ് ജീപ്പ്...

ഓഫ് റോഡ് ജീപ്പ് മറിഞ്ഞ്​ 12 പേർക്ക് പരിക്ക്

text_fields
bookmark_border
പീരുമേട്: പരുന്തുംപാറ വിനോദസഞ്ചാരകേന്ദ്രത്തിന്​ സമീപം ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് 12 പേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ എട്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണ വിട്ട ജീപ്പ് റോഡിൽ നിന്ന് മറിഞ്ഞാണ്​ അപകടം. പരിക്കേറ്റവർ തമിഴ്നാട് നാഗർകോവിൽ സ്വദേശികളാണ്. ഡയാന (29), ആൽവിൻ (54), അനീഷ (22), ജയപാൽ (48), ജോ അലക്​സാണ്ടർ (33), ചാൾസ് (45), പ്രീത (47), മിലേഖ (24) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. കുട്ടിക്കാനം സ്വദേശിയുടെ വീട്ടിൽ എത്തിയവരാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ നാട്ടുകാരും വിനോദസഞ്ചാരികളുമാണ് ആശുപത്രിയിൽ എത്തിച്ചത്​. ചിത്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story