Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 5:28 AM IST Updated On
date_range 12 Jan 2021 5:28 AM ISTദേശീയ യുവജനദിനം 12ന്; വൈവിധ്യമാർന്ന പരിപാടികൾ
text_fieldsbookmark_border
തൊടുപുഴ: ദേശീയ യുവജന ദിനമായ ജനുവരി 12മുതൽ 19വരെ ഇടുക്കി ജില്ല നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജില്ലയിലുടനീളം വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. യുവജന ദിനാഘോഷത്തിൻെറ ഉദ്ഘാടനം 12ന് രാവിലെ 11ന് തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജിൻെറ അധ്യക്ഷതയിൽ ഡീൻ കുര്യാക്കോസ് എം.പി പെൻഷൻ ഭവനിൽവെച്ച് നിർവഹിക്കും. വിവേകാനന്ദ ദർശനങ്ങളും യുവജനങ്ങളും എന്നവിഷയത്തെ അധികരിച്ച പ്രഫ. പി.ജി. ഹരിദാസ് വിഷയാവതരണം നടത്തും. നഗരസഭ കൗൺസിലർ മുഹമ്മദ് അഫ്സൽ ,സോക്കർ സ്കൂൾ ഡയറക്ടർ പി.എ. സലീംകുട്ടി, നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് ഓഫിസർ കെ. ഹരിലാൽ എന്നിവർ സംസാരിക്കും. ജില്ലയിലെ 2019-2020ലെ മികച്ച സന്നദ്ധ സംഘടനയായി തെരഞ്ഞെടുക്കപ്പെട്ട ഇടവെട്ടി പ്രണവം ക്ലബിന് 25,000 രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും ചടങ്ങിൽ വിതരണം ചെയ്യും. കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കണം -ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂനിയന്‍ തൊടുപുഴ: അടിസ്ഥാനവര്‍ഗത്തെ കോർപറേറ്റുകളുടെ തൊഴുത്തില്‍കെട്ടാന്‍ പറ്റില്ല എന്ന് വര്‍ക്കേഴ്‌സ് കോഒാഡിനേഷന്‍ ജില്ല സെക്രട്ടറി എ. സുരേഷ്‌കുമാര്‍ പറഞ്ഞു. ജില്ലയില്‍നിന്ന് സ്ഥലംമാറിപ്പോയവര്‍ക്കുള്ള ലൈവ്സ്റ്റോക് ഇന്‍സ്‌പെക്ടര്‍മാരുടെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് വി.കെ. മനോജ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി എം.കെ. റഷീദ്, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.വി. സാജന്‍, ജില്ല ട്രഷര്‍ ഷൈന്‍ സെബാസ്റ്റ്യന്‍, സഖാവ് എം.കെ. പ്രകാശ്, സി.എസ്. ബിയ എന്നിവര്‍ സംസാരിച്ചു. ഓങ്കോളജി വിഭാഗം പ്രവർത്തിക്കും തൊടുപുഴ: സൻെറ് മേരീസ് ആശുപത്രിയില്‍ ഓങ്കോളജി വിഭാഗം എല്ലാ ബുധനാഴ്ചയും വൈകീട്ട് നാല് മുതല്‍ ആറുവരെ പ്രവര്‍ത്തിക്കും. രാജഗിരി ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റുമാരായ ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം എം.ഡി ഡി.എം ഡി.എന്‍.ബി ഇ.സി.എം.ഒ, ഡോ. വിഷ്ണു എച്ച് എം.ഡി ഡി.എം(മെഡിക്കല്‍ ഓങ്കോളജി) എന്നിവര്‍ ഈ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നു. ഡേ കെയര്‍ കീമോതെറപ്പി വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ നെഫ്രോളജി വിഭാഗം, ഡയാലിസിസ് യൂനിറ്റ്, പാമ്പുകടി ചികിത്സ യൂനിറ്റ്, പോയ്‌സനിങ് ചികിത്സ യൂനിറ്റ് എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഡോ. സോനു മാനുവല്‍ എം.ഡി ഡി.എം(നെഫ്രോ) ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story