Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊഴിലുറപ്പ് പദ്ധതി:...

തൊഴിലുറപ്പ് പദ്ധതി: സർവേ ജനുവരി 12 മുതല്‍

text_fields
bookmark_border
തൊടുപുഴ: തൊഴിലുറപ്പ് പദ്ധതിയില്‍ ഇളംദേശം ബ്ലോക്കിലെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളായ ആലക്കോട്, കോടിക്കുളം എന്നിവിടങ്ങളില്‍ ജി.ഐ.എസ്(ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്​റ്റം) അടിസ്ഥാനത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി കണ്ടെത്തുന്നതിനായി ജനുവരി 12മുതല്‍ സർവേ നടത്തും. ഓരോ പ്രദേശത്തി​ൻെറയും പൂർണമായ വിവരങ്ങള്‍ ആന്‍ഡ്രോയിഡ് ആപ് മുഖേന ശേഖരിച്ച് രേഖപ്പെടുത്തും. ഇതിനായി നിയോഗിച്ചിട്ടുള്ള എന്യൂമറേറ്റര്‍മാര്‍ ഓരോ വീടും സന്ദര്‍ശിച്ച് ഓരോ ഭൂമിയിലും ഏതെല്ലാം തരത്തിലുള്ള പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിപ്രകാരം അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്താന്‍ സാധിക്കുമെന്ന് ആന്‍ഡ്രോയിഡ് ആപ്പിലേക്ക് രേഖപ്പെടുത്തും. ഈ സര്‍വേ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തി കണ്ടെത്തുന്നതിന് മാത്രമാണെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ കെ.ആര്‍. ഭാഗ്യരാജ് അറിയിച്ചു. ജില്ലയിൽ 131പേര്‍ക്ക് കൂടി കോവിഡ്​ തൊടുപുഴ: ജില്ലയില്‍ 131പേര്‍ക്ക് കൂടി ചൊവ്വാഴ്​ച കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ അഞ്ചുകേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി സ്വദേശി (54) കരിമണ്ണൂർ സ്വദേശി (42) തൊടുപുഴ സ്വദേശിനി (48) വണ്ണപ്പുറം സ്വദേശി (38) കട്ടപ്പന സ്വദേശിനി (85) എന്നിവരു​െട രോഗത്തി​ൻെറ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. 126പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധയുണ്ടായത്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി- 14 അയ്യപ്പൻകോവിൽ -1 ദേവികുളം -1 ഇടവെട്ടി -1 ഏലപ്പാറ -2 ഇരട്ടയാർ-15 കഞ്ഞിക്കുഴി-3 കാഞ്ചിയാർ-10 കാന്താല്ലൂർ-1 കരിമണ്ണൂര്‍-3 കരിങ്കുന്നം- 2 കരുണാപുരം-7 കട്ടപ്പന-2 കോടിക്കുളം-1 കൊക്കയാര്‍-8 കൊന്നത്തടി -4 കുമളി -1 മാങ്കുളം -1 മരിയാപുരം -2 മൂന്നാർ -2 നെടുങ്കണ്ടം- 8 പീരുമേട് -1 പെരുവന്താനം -2 പുറപ്പുഴ- 2 രാജാക്കാട് -2 രാജകുമാരി- 1 ശാന്തൻപാറ -5 സേനാപതി -1 തൊടുപുഴ -9 ഉടുമ്പന്‍ചോല- 1 ഉടുമ്പന്നൂര്‍ -3 ഉപ്പുതറ -5 വണ്ടന്മേട്- 1 വണ്ടിപ്പെരിയാർ- 1 വണ്ണപ്പുറം -2 വാത്തിക്കുടി -1 വെള്ളത്തൂവല്‍- 1 വെള്ളിയാമറ്റം- 4.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story