Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:36 AM IST Updated On
date_range 23 Jun 2022 5:36 AM ISTമുണ്ടൻമുടിയിലും നെടുങ്കണ്ടത്തും തെരുവുനായ് ആക്രമണം; 12 പേർക്ക് കടിയേറ്റു
text_fieldsbookmark_border
തൊടുപുഴ/നെടുങ്കണ്ടം: വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടൻമുടിയിലും നെടുങ്കണ്ടത്തും തെരുവുനായുടെ ആക്രമണത്തിൽ സ്ത്രീകളടക്കം 12 പേർക്ക് കടിയേറ്റു. മുണ്ടൻമുടി പ്രദേശത്ത് അഞ്ചുപേർക്കും നെടുങ്കണ്ടത്തിന് സമീപം കല്‍ക്കൂന്തല്‍, കരടിവളവ്, മഞ്ഞപ്പെട്ടി, കട്ടക്കാല എന്നിവിടങ്ങളിൽ വയോധികയടക്കം ഏഴ് പേർക്കുമാണ് കടിയേറ്റത്. മുണ്ടൻമുടിയിൽ ചിറ്റടിയിൽ വർക്കി (69), കറുകപ്പിള്ളിൽ ലില്ലിക്കുട്ടി ജോസഫ് (70), പരിയാത്ത് ശാലിനി സന്ദീപ് (38), വലിയവീട്ടിൽ ടിൻസ് (34), കൊല്ലംപറമ്പിൽ മറിയം ചാക്കോ (92) എന്നിവരെയാണ് ബുധനാഴ്ച രാവിലെ തെരുവുനായ് കടിച്ചത്. വീടിൻെറ വാതിൽ തുറന്ന് പുറത്തിറങ്ങിയ ലില്ലിക്കുട്ടിയെ വരാന്തയിൽ കിടന്ന നായ് കടിക്കുകയായിരുന്നു. കൈയിൽ നിരവധി കടിയേറ്റ ലില്ലിക്കുട്ടിക്ക് സാരമായ പരിക്കുണ്ട്. മറ്റുള്ളവർക്ക് രാവിലെ പള്ളിയിൽനിന്ന് മടങ്ങുമ്പോഴാണ് കടിയേറ്റത്. പരിക്കേറ്റവർ തൊടുപുഴയിലെ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ പന്നിഫാമുകളിലേക്ക് സമീപസ്ഥലങ്ങളിലെയും അയൽ ജില്ലകളിലെയും ഹോട്ടലുകളിൽനിന്ന് എത്തിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഫാം ഉടമകളുടെ വീടിന് സമീപം റോഡരികിൽ ഇറക്കിവെക്കാറുണ്ട്. സ്ഥിരമായി ഇത് ഭക്ഷിക്കാനെത്തുന്ന തെരുവുനാക്കളാണ് നാട്ടുകാർക്ക് ഭീഷണിയായി മാറിയത്. ഇതുസംബന്ധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. നെടുങ്കണ്ടത്ത് രണ്ട് ദിവസങ്ങളിലായാണ് ഏഴുപേരെ നായ് കടിച്ചത്. രാവിലെ വീടിന് സമീപത്തെ കൃഷിയിടത്തിലേക്ക് ഇറങ്ങിയ 75കാരി രത്നമ്മയെ ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ രത്നമ്മയുടെ കൈക്കും പുറത്തും കാലിലിലും കടിയേറ്റു. മഞ്ഞപ്പെട്ടി മേഖലയില്‍ പുലര്‍ച്ച നടക്കാനിറങ്ങിയവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. TDL news cutting TDL dog മുണ്ടൻമുടിയിൽ തെരുവുനായുടെ കടിയേറ്റ വർക്കി, ലില്ലിക്കുട്ടി ജോസഫ്, ശാലിനി സന്ദീപ് എന്നിവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story