Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:38 AM IST Updated On
date_range 24 May 2022 5:38 AM ISTമിനി ബസ് മറിഞ്ഞ് 12പേർക്ക് പരിക്ക്
text_fieldsbookmark_border
-ആനച്ചാൽ ചെങ്കുളത്തിന് സമീപമായിരുന്നു അപകടം അടിമാലി: തമിഴ്നാട്ടിലെ മധുരയിൽനിന്ന് മൂന്നാർ സന്ദർശനത്തിന് എത്തിയ സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 12പേർക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ ആനച്ചാൽ ചെങ്കുളത്തിന് സമീപമായിരുന്നു അപകടം. മധുര സ്വദേശികളായ പി. മണികണ്ഠൻ (48), അമുദ പളനിവേൽ (63), എം. ശ്യാംകുമാർ (50), രവികുമാർ (43), മണിമേഖല (63), സൗമ്യൻ (14), ധനലക്ഷ്മി (34), ഷെർമിള (40), സീതാലക്ഷ്മി (34), അണ്ണാദുരൈ (48), വിഗ്നേഷ് (22), കൃഷ്മി (18) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇവർ താമസിക്കാൻ വാടകക്ക് എടുത്തിരുന്ന റിസോർട്ടിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്. പടം ആനച്ചാൽ ചെങ്കുളത്തിന് സമീപം അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
