Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാഹനങ്ങളിലെ കൂളിങ്​...

വാഹനങ്ങളിലെ കൂളിങ്​ ഫിലിം; ജില്ലയിൽ രണ്ട് ദിവസത്തിനിടെ 117 പേർ കുടുങ്ങി

text_fields
bookmark_border
തിങ്കളാഴ്​ച 89പേർക്കാണ് പിഴചുമത്തിയത് തൊടുപുഴ: വാഹനങ്ങളിലെ കൂളിങ്​ ഫിലിമും കർട്ടനും മാറ്റാത്തവർക്കെതിരെ കർശന നടപടിയുമായി മോ​ട്ടോർ വാഹനവകുപ്പ്​. മോട്ടോർ വാഹന വകുപ്പി​ൻെറ ഓപറേഷൻ സ്‌ക്രീൻ പരിശോധന ശക്തമാക്കി​യതോടെ ജില്ലയിൽ രണ്ട് ദിവസത്തിനിടെ 117പേർ കുടുങ്ങി. മോട്ടോർ വാഹനവകുപ്പിന്​ കീഴിലെ എൻഫോഴ്സ്മൻെറി​ൻെറയും ആർ.ടി.ഒയുടെയും കീഴിൽ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം കേസുകൾ പിടികൂടിയത്. തിങ്കളാഴ്​ച മാത്രം 89പേർക്കാണ് പിഴചുമത്തിയത്. ഇതിൽ 67 വാഹനങ്ങൾ പിടികൂടിയത് എൻഫോഴ്സ്മൻെറ്​ വിഭാഗമാണ്. 22 പേരെ ഇടുക്കി ആർ.ടി.ഒയുടെ കീഴിലുള്ള വിവിധ ഡിവിഷനുകളിൽനിന്ന്​ കണ്ടെത്തി. കാഴ്​ചമറക്കുന്ന കൂളിങ്​ ഫിലിമുകളോ കർട്ടനോ ഉള്ള വാഹന ഉടമകളിൽനിന്ന് 1250 രൂപയാണ് പിഴ ഈടാക്കുന്നത്. പിഴയടക്കുന്നതിനൊപ്പം കർട്ടനോ ഫിലിമോ നീക്കിയതായി തൊട്ടടുത്തുള്ള ആർ.ടി.ഒ ഓഫിസിലെത്തി സാക്ഷ്യപ്പെടുത്തുകയും വേണം. ആവർത്തിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കും. നിരോധനമറിയാതെ നിരവധി വാഹനങ്ങളാണ് കൂളിങ്​ ഫിലിമും കർട്ടനുകളുമായെത്തി കുടുങ്ങിയത്. ചിലർ തൽക്ഷണം കർട്ടൻ നീക്കംചെയ്​ത്​ രക്ഷപ്പെട്ടു. വരുംദിവസങ്ങളിലും ജില്ലയിലെമ്പാടും കർശന പരിശോധനയുണ്ടാകുമെന്ന് ഇടുക്കി ആർ.ടി.ഒ ആർ. രമണനും എൻഫോഴ്സ്മൻെറ്​ ആർ.ടി.ഒ കെ. ഹരികൃഷ്ണനും അറിയിച്ചു. സ്വകാര്യ വാഹനങ്ങൾക്കു പുറമെ സർക്കാർ, അർധസർക്കാർ വാഹനങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തും. ഹൈകോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് പരിശോധന കർശനമാക്കാൻ ട്രാൻപോർട്ട് സെക്രട്ടറി ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് ട്രാൻസ്‌പോർട്ട് കമീഷണറുടെ നിർദേശവുമെത്തി. തുടർന്നാണ്​ പരിശോധന കർശനമാക്കിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story