Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകല്ലാർ പ്രാഥമികാരോഗ്യ...

കല്ലാർ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിട നിര്‍മാണത്തിന്​ 1.10 കോടി

text_fields
bookmark_border
അടിമാലി: പള്ളിവാസല്‍ പഞ്ചായത്ത് പരിധിയില്‍ കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തി‍ൻെറ പുതിയ കെട്ടിടത്തിന്​ 1.10 കോടി രൂപ അനുവദിച്ചതായി എ. രാജ എം.എൽ.എ അറിയിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് താഴത്തെ കല്ലാറിലാണ്​ പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥിതിചെയ്തിരുന്നത്. 2018ലെ പ്രളയത്തിൽ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതോടെ പ്രാഥമികാരോഗ്യ കേന്ദ്രം താഴത്തെ കല്ലാറില്‍തന്നെ മറ്റൊരു വാടകക്കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കെട്ടിടത്തിനായി തുക അനുവദിച്ചതെന്ന്​ എം.എല്‍.എ പറഞ്ഞു. കുരിശുപാറയടക്കം മേഖലകളില്‍നിന്ന്​ ആളുകള്‍ പ്രാഥമിക ചികിത്സകള്‍ക്ക്​ കല്ലാറിലെ ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തെയാണ്​ ആശ്രയിക്കുന്നത്​. നിര്‍മാണത്തിന്​ ഭരണാനുമതി ലഭിച്ചെന്നും വൈകാതെ ജോലികള്‍ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story