Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:35 AM IST Updated On
date_range 9 Jun 2022 5:35 AM ISTയു.ഡി.എഫ് ജില്ല നേതൃയോഗം 11ന്
text_fieldsbookmark_border
തൊടുപുഴ: പരിസ്ഥിതിലോല വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പുലർത്തുന്ന നിസ്സംഗതക്കെതിരെ യു.ഡി.എഫ് ആരംഭിക്കുന്ന സമര പരിപാടികൾക്ക് രൂപംനൽകാൻ ജില്ല നേതൃയോഗം ശനിയാഴ്ച രാവിലെ 11ന് ജില്ല ചെയർമാൻ അഡ്വ. എസ്. അശോകന്‍റെ അധ്യക്ഷതയിൽ തൊടുപുഴയിൽ ചേരും. ജില്ല ഏകോപന സമിതി അംഗങ്ങൾ, നിയോജകമണ്ഡലം ചെയർമാൻമാർ, കൺവീനർമാർ എന്നിവർ പങ്കെടുക്കും. മേട്രണ്‍-കം-റെസിഡന്‍റ് ട്യൂട്ടര്‍ ഒഴിവ് ഇടുക്കി: പീരുമേട് ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ 2022-23 അധ്യയനവര്‍ഷം താമസിച്ച് കുട്ടികളെ പഠിപ്പിക്കാൻ മേട്രണ്‍-കം-റെസിഡന്‍റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാൻ പട്ടികജാതി വിഭാഗത്തിൽപെട്ട ബിരുദവും ബി.എഡും യോഗ്യതയുള്ള ഉദ്യോഗാർഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം - ആറ് (ആണ്‍- പെണ്‍). പ്രതിമാസ വേതനം 12,000 രൂപ. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ല പട്ടികജാതി വികസന ഓഫിസര്‍, ജില്ല പട്ടികജാതി വികസന ഓഫിസ്, സിവില്‍ സ്റ്റേഷന്‍ രണ്ടാം നില, കുയിലിമല, പൈനാവ്, ഇടുക്കി എന്ന വിലാസത്തില്‍ ജൂണ്‍ 18ന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 04862 296297.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story