Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഫാ. അല്‍ഫോണ്‍സി‍െൻറ...

ഫാ. അല്‍ഫോണ്‍സി‍െൻറ ഓര്‍മകള്‍ക്ക് 107 വയസ്സ്​​

text_fields
bookmark_border
ഫാ. അല്‍ഫോണ്‍സി‍െൻറ ഓര്‍മകള്‍ക്ക് 107 വയസ്സ്​​
cancel
ഫാ. അല്‍ഫോണ്‍സി‍ൻെറ ഓര്‍മകള്‍ക്ക് 107 വയസ്സ്​​ മൂന്നാർ: ഓർമിക്കാനൊരു ചിത്രം പോലും ഇല്ലെങ്കിലും ഹൈറേഞ്ചിലെ ആദ്യത്തെ കത്തോലിക്ക പള്ളിയുടെ സ്ഥാപക‍‍ൻെറ ഓർമകൾക്ക് 107 വയസ്സ്​. മൂന്നാർ മൗണ്ട് കാർമൽ കത്തോലിക്ക പള്ളിയുടെ സ്ഥാപകനായ ഫാ. അല്‍ഫോണ്‍സി‍ൻെറ ശവകുടീരമാണ് വിശ്വാസികളുടെ ഓർമക്കുള്ള ഏക ബാക്കിപത്രം. 1854 മാര്‍ച്ച് ഒന്നിന് സ്‌പെയിനിലെ ബില്‍ബാവോ രൂപതയിലെ വിസ്‌കയ പ്രോവിന്‍സിലെ മാര്‍ക്വിനയില്‍ ജനിച്ച അൽഫോൺസ് ചെറുപ്പം മുതല്‍ കര്‍മലീത്ത സഭയിലെ വൈദീകനാകാന്‍ ആഗ്രഹിച്ചു. ആ ആഗ്രഹവുമായി അദ്ദേഹം അതിര്‍ത്തി കടന്ന് ഫ്രാന്‍സിലെത്തി. എന്നാൽ, ഫ്രഞ്ച് ഭരണാധികാരികള്‍ മതവിശ്വാസികളെ രാജ്യത്ത് നിന്നും പുറത്താക്കിയതോടെ അദ്ദേഹത്തിന് സ്വദേശത്തേക്ക് മടങ്ങേണ്ടി വന്നു. തുടര്‍ന്നായിരുന്നു 1883 ല്‍ മലബാര്‍ പ്രോവിന്‍സിന്റെ ഭാഗമായ വരാപ്പുഴയിലെ മിഷന്‍ പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടത്. ഇതി‍ൻെറ ഭാഗമാണ് അദ്ദേഹം മൂന്നാറിലെത്തിയത്. 1800 കളുടെ അവസാന പാദത്തില്‍ മൂന്നാറിലെ തൊഴിലാളികള്‍ക്കായി വര്‍ഷത്തില്‍ രണ്ടു ദിവസം മാത്രമാണ് കുർബാന അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നത്. ക്രിസ്​മസിനും ഈസ്റ്ററിനും. ഇതിനായി പള്ളിപ്പുറത്തുനിന്നും അപകടം നിറഞ്ഞ ഘോരവനങ്ങളിലൂടെ കാല്‍നടയായാണ് അദ്ദേഹം മൂന്നാറിലെത്തിയിരുന്നത്. പിന്നീട് മൂന്നാറില്‍ തന്നെ താമസിച്ച് മിഷണറി പ്രവര്‍ത്തനം തുടര്‍ന്ന അദ്ദേഹം രോഗികളെ പരിചരിക്കുന്നതിനിടയില്‍ ബ്ലാക് മലേറിയ പിടിപെട്ട് മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പഴയ പള്ളിയിൽ തന്നെ സംസ്കരിച്ചു. പള്ളി നവീകരിച്ചപ്പോഴും ശവകുടീരം നിലനിർത്തി. ചിത്രം 1 വിജയപുരം രൂപത വികാരി ജനറല്‍ മോണ്‍. ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ പ്രാർഥനകള്‍ക്ക് നേതൃത്വം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story