Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2021 5:31 AM IST Updated On
date_range 2 Jan 2021 5:31 AM ISTപന്നിയാർകുട്ടിയിൽ 10.5 കിലോ കഞ്ചാവ് പിടികൂടി; നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
അടിമാലി: ഇടുക്കി പന്നിയാർകുട്ടിയിൽ ലോറിയിൽനിന്ന് കാറിലേക്ക് പകർത്തുകയായിരുന്ന 10.5 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് തേവാരം സ്വദേശി ജയരാസു (50), കമ്പം സ്വദേശി തമിഴരസൻ (46), ഇടുക്കി കാഞ്ചിയാർ തോപ്പിൽ ജയചന്ദ്രൻ (45), പത്തനംതിട്ട ഇലവുംതിട്ട കൊച്ചുമുറി കിഴക്കേതിൽ വർഗീസ് ജെയിംസ് (40) എന്നിവരെയാണ് എക്സൈസ് ഇടുക്കി സി.ഐ ഇ.പി. സിബിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. സർക്കിൾ ഓഫിസ് സംഘവും ഇടുക്കി ഷാഡോ സ്ക്വാഡും ചേർന്നാണ്, തമിഴ്നാട്ടിൽനിന്ന് ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. ജയചന്ദ്രൻ, വർഗീസ് എന്നിവർ വഴി കഞ്ചാവ് വിൽപന നടത്തുകയായിരുന്നു സംഘത്തിൻെറ ലക്ഷ്യമെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇടുക്കി ഷാഡോ ടീമിലെ ജലീൽ, സിജുമോൻ, അനൂപ് തോമസ്, ലിജോ ജോസഫ് എന്നിവരും സർക്കിൾ ഓഫിസ് പ്രിവൻറിവ് ഓഫിസർമാരായ സജി കെ. ജോസഫ്, കെ.ജെ. ബിനോയ് (ഗ്രേഡ്), സി.ഇ.ഒമാരായ ബിജു ജേക്കബ്, ബൈജു സോമരാജ്, ജിനു, സോണി, അനൂപ്, ഡ്രൈവർ പി.സി. റെജി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story