Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:33 AM IST Updated On
date_range 28 Feb 2022 5:33 AM ISTപൾസ് പോളിയോ ; 1021 ബൂത്തുകളിലൂടെ തുള്ളിമരുന്ന് വിതരണം ചെയ്തു
text_fieldsbookmark_border
തൊടുപുഴ: ഇടുക്കി ജില്ലയിൽ ഒമ്പത് ഹെൽത്ത് ബ്ലോക്കുകളിലെ 1021 ബൂത്തുകളിലൂടെ പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. ഇടുക്കി മെഡിക്കൽ കോളജിൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ജില്ലതല ഉദ്ഘാടനം ജില്ല കലക്ടർ ഷീബ ജോർജ് നിർവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ.ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യം കൊണ്ട് ബൂത്തുകളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും. കോവിഡ് ബാധിച്ച കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് നാലാഴ്ച കഴിഞ്ഞാണ് പോളിയോ തുള്ളിമരുന്ന് നൽകാവുന്നത്. യോഗത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സുഷമ പി .കെ, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ.സുരേഷ് വർഗീസ്, ഡെപ്യൂട്ടി ഡി.ഇ.എം.ഒ. ജോസ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. TDL CHERUTHONI ചെറുതോണിയിലെ പോളിയോ ബൂത്തിൽ രണ്ട് മാസം പ്രായമായ കുഞ്ഞിന് തുള്ളി മരുന്ന് നൽകുന്നു കാൽ വഴുതി കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി തൊടുപുഴ: കാൽ വഴുതി കിണറ്റിൽ വീണ യുവാവിനെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. കോടിക്കുളം തലക്കാമ്പുറം തുരുത്തേൽ വീട്ടിൽ അജിത്താണ് (21) വെള്ളിയാഴ്ച ഉച്ചയോടെ കിണറ്റിൽ വീണത്. ചുറ്റുമതിലില്ലാത്ത കിണറ്റിൽ വലയിട്ടിട്ടുണ്ടായിരുന്നു. 35 അടി താഴ്ചയാണ് കിണറിനുണ്ടായിരുന്നത്. സേനാംഗങ്ങളായ അൻവർ ഷാൻ, ജിഷ്ണു എന്നിവർ കിണറ്റിൽ ഇറങ്ങി സട്രെച്ചറിൽ കയറ്റി അജിത്തിനെ മുകളിൽ എത്തിച്ചു. കാലിൽ പരിക്കേറ്റതിനാൽ ഏറെ സാഹസികമായാണ് ഇവർ അജിത്തിനെ മുകളിലെത്തിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ(ഗ്രേഡ്) ടി. ഇ അലിയാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ജിനീഷ് കുമാർ, സജാദ്, മുബാറഖ്, അഭിലാഷ്, വിജിൻ എന്നിവരും രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു. TDL FIRE FORECE കിണറ്റിൽ വീണ അജിത്തിനെ ഫയർഫോഴ്സ് മുകളിലേക്ക് കയറ്റിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story