Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:29 AM IST Updated On
date_range 27 Feb 2022 5:29 AM ISTബലാത്സംഗ കേസിൽ 10 വർഷം കഠിനതടവ്
text_fieldsbookmark_border
മുട്ടം: ശാരീരികവൈകല്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും. വട്ടവട ഉള്ളംകാട് പരമനെയാണ് (49) തൊടുപുഴ നാലാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി.വി. അനീഷ് കുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കണം. പിഴത്തുകയായ 50,000 രൂപയിൽ 45,000 ഇരക്ക് നൽകണം. ജില്ല ലീഗൽ സർവിസ് അതോറിറ്റി ഇരക്ക് പര്യാപ്തമായ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. വട്ടവട ഉള്ളംകാട് ഭാഗത്ത് 2015 മാർച്ച് 12 ന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. ദേവികുളം സി.ഐ ടി.എ. യൂനുസ് അന്വേഷിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എബി ഡി. കോലോത്ത് ഹാജരായി. tdl mltm 3 പരമൻ (49)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
