Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2021 5:28 AM IST Updated On
date_range 7 May 2021 5:28 AM ISTനെടുങ്കണ്ടത്തെ 10 കേന്ദ്രത്തില്‍ സാനിറ്റൈസര്‍ ബൂത്തുകള്‍ തയാർ
text_fieldsbookmark_border
നെടുങ്കണ്ടം: കോവിഡ് പ്രതിരോധഭാഗമായി ടൗണിലെ തിരക്കേറിയ പ്രധാന 10 കേന്ദ്രത്തില്‍ ഗ്രാമ പഞ്ചായത്ത്് സാനിറ്റൈസര്‍ ബൂത്തുകള്‍ സ്ഥാപിച്ചു. ആദ്യഘട്ടത്തില്‍ പഞ്ചായത്ത് സ്കൂള്‍ ജങ്ഷന്, കിഴക്കേ കവല, പഞ്ചായത്ത് ഓഫിസ് ജങ്ഷന്, കരുണാ ജങ്ഷന്, സെന്‍ട്രല്‍ ജങ്ഷന്, പടിഞ്ഞാറെകവല വികസന സമിതി സ്‌റ്റേജ്, സ്വകാര്യ ബസ് സ്റ്റാൻഡ് കല്ലാര്‍, എഴുകംവയല്‍ ടൗണ്‍, തൂക്കുപാലം ടൗണ്‍ എന്നിവിടങ്ങളിലാണ് ബൂത്തുകള്‍. ഓരോ ബൂത്തിനും ആറായിരത്തോളം രൂപയാണ് മുതല്‍മുടക്ക്. ജനോപകാരപ്രദമായാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ബൂത്തുകള്‍ സഥാപിക്കും. കൈകൊണ്ട് സ്പര്‍ശിക്കാതെ ചവിട്ടി സാനിറ്റൈസര്‍ എടുത്ത് ഉപയോഗിക്കാം. കോവിഡിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളെപ്പറ്റിയുള്ള വിവരണവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബൂത്തുകളുടെ ഉദ്ഘാടനം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡൻറ് ശോഭന വിജയന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സിജോ നടക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വി. അജികുമാര്‍, പഞ്ചായത്ത് അംഗങ്ങളായ എം.എസ്. മഹേശ്വരന്‍, ഡി .ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. idl ndk ഗ്രാമ പഞ്ചായത്ത് സാനിറ്റൈസര്‍ ബൂത്തുകളുടെ ഉദ്ഘാടനം പ്രസിഡൻറ് ശോഭന വിജയന്‍ നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story