Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2021 5:28 AM IST Updated On
date_range 7 Jan 2021 5:28 AM ISTഇടവെട്ടിയിലെ 10 ഓഫിസുകൾ ഇനി ഹരിതം
text_fieldsbookmark_border
പടം ഇടവെട്ടി: ഗ്രാമപഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ 10 സ്ഥാപനങ്ങൾ ഹരിത ഓഫിസുകളായി മാറ്റുന്നതിന് നടപടി ആരംഭിച്ചു. യു.ഡി.എഫ് ഭരണസമിതിയുടെ ആദ്യ കമ്മിറ്റി തീരുമാനപ്രകാരമാണിത്. ശുചിത്വ ഡയറി പ്രകാശനം പ്രസിഡൻറ് ഷീജ നൗഷാദ് നിർവഹിച്ചു. ഹരിതകേരളം ജില്ല കോഓഡിനേറ്റർ ജി.എസ്. മധു ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് എ.കെ. സുഭാഷ്കുമാർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അബ്‌ദുസ്സമദ് വിഷയാവതരണം നടത്തി. മെംബർമാരായ ലത്തീഫ് മുഹമ്മദ്, അസീസ് ഇല്ലിക്കൽ, അജ്മൽഖാൻ അസീസ്, മോളി ബിജു, ബിൻസി മാർട്ടിൻ, താഹിറ അമീർ, സൂസി റോയ്, സുബൈദ അനസ്, സുജാത ശിവൻ നായർ, ബിന്ദു ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു. നിർമാണ നിരോധന ഉത്തരവിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കി: കൃഷിക്ക് പതിച്ചുനല്‍കിയ ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിൻെറ പേരിലും ഇനി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഇത്തരം ഭൂമി ഉപയോഗിക്കാനാകില്ലെന്ന നിലയിലും ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. തുടര്‍ച്ചയായുണ്ടായ കോടതി വ്യവഹാരങ്ങളും ഏറ്റവും ഒടുവില്‍ സുപ്രീംകോടതി നല്‍കിയ നിര്‍േദശങ്ങളും സംസ്ഥാനത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. 1964ലെ ഭൂപതിവ് ചട്ടം ഖണ്ഡിക നാല് പ്രകാരം പട്ടയംലഭിച്ച ഭൂമി, കൃഷിക്കും വീട് വെക്കുന്നതിനും മാത്രമേ ഉപയോഗിക്കാനാകൂ. 1993ലെ പ്രത്യേക ചട്ടം ഖണ്ഡിക മൂന്ന് അനുസരിച്ച് പട്ടയം ലഭിച്ച ഭൂമി കൃഷിക്കും വീട് വെക്കുന്നതിനും ചെറിയ ഷോപ്പ് സൈറ്റുകള്‍ക്കും ഉപയോഗിക്കാനാകും. എന്നാല്‍, ഈ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്ത് എല്ലാഭാഗത്തും പട്ടയ ഭൂമിയില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി നിര്‍മാണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചും ഭാവിയില്‍ ഇത്തരം നിര്‍മാണങ്ങള്‍ നിരോധിച്ചും 2019 ആഗസ്റ്റില്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയും തുടര്‍ന്ന് നിരോധനങ്ങള്‍ ജില്ലയിലെ എട്ട് വില്ലേജുകളില്‍ മാത്രമായി പരിമിതപ്പെടുത്തുകയും െചയ്തിരുന്നു. എന്നാല്‍, സുപ്രീംകോടതി വിധിയോടെ സംസ്ഥാനത്താകെ പട്ടയഭൂമിയിൽ നിര്‍മാണ നിരോധനം നിലവില്‍വന്നിരിക്കുകയാണ്. കാര്‍ഷികവൃത്തികൊണ്ടുമാത്രം ജീവിക്കാനാവാത്തതിനാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി നിര്‍മാണങ്ങള്‍ കൂടിയേ തീരൂ. നിയന്ത്രിതമായ തോതില്‍ ഇനിയും ഇത്തരം നിര്‍മാണങ്ങള്‍ അനിവാര്യമാണ്. 1500 ചതുരശ്ര അടിവരെയുള്ള നിര്‍മാണങ്ങള്‍ ക്രമവത്കരിക്കുന്നതിനുനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമായിരുന്നെങ്കിലും അതുകൊണ്ടുമാത്രം പ്രശ്‌നം തീർന്നിട്ടില്ല. 2019 ഡിസംബറില്‍ കൂടിയ സര്‍വകക്ഷി യോഗം 1964ലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ഐകകണ്ഠ്യമായി ആവശ്യപ്പെട്ടിരുന്നു. കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്ന തരത്തിലുംഎന്നാല്‍, നിലവിലുള്ള നിര്‍മാണങ്ങൾ ക്രമവത്കരിക്കുന്ന രീതിയിലുമാണ് നടപടി ഉണ്ടാകേണ്ടതെന്ന് സമിതി ചൂണ്ടിക്കാട്ടി. പട്ടയഭൂമിയിലെ വ്യവസ്ഥകള്‍ക്ക് വിപരീതമായ നിര്‍മാണങ്ങളടക്കം അംഗീകരിക്കപ്പെടണം. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലേതുപോലെ കാര്‍ഷിക ഭൂമി കാര്‍കികേതര ആവശ്യങ്ങള്‍ക്കായി ഭാവിയില്‍ വകമാറ്റുന്നതിന് സഹായകരമാകുന്ന പുതിയ ചട്ടങ്ങള്‍ ഉണ്ടാകണം. ഇക്കാര്യങ്ങളില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് എത്രയുംവേഗം നടപടി എടുക്കണമെന്ന് സമിതി ജനറല്‍ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കല്‍, രക്ഷാധികാരികളായ ആര്‍. മണിക്കുട്ടന്‍,സി.കെ. മോഹനന്‍, മൗലവി മുഹമ്മദ് റഫീഖ് അല്‍ കൗസരി എന്നിവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story