Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:30 AM IST Updated On
date_range 12 May 2022 5:30 AM ISTഗേറ്റ് അപകടാവസ്ഥയില്‍; കുട്ടികള്‍ക്ക് ഭീഷണി
text_fieldsbookmark_border
അടിമാലി: മാങ്കുളം പഞ്ചായത്തിലെ സിങ്കുകണ്ടം അംഗൻവാടിയിലെ ഗേറ്റ് ഇടിഞ്ഞ് അപകടാവസ്ഥയിലായത് കുട്ടികള്‍ക്ക് ഭീഷണിയാകുന്നു. അറ്റകുറ്റപ്പണി നടത്താതെ അപകടാവസ്ഥയിലായ ഗേറ്റും മതിലും അടുത്തിടെയാണ് ഇടിഞ്ഞത്. ഇതിനോട് ചേര്‍ന്നാണ് കുട്ടികള്‍ അംഗന്‍വാടിയിലേക്ക് വരുന്നതും പോകുന്നതും. കൂടാതെ സമീപത്തുനിന്നുള്ള മലിനജലം അംഗൻവാടിയുടെ മുറ്റത്ത് പരന്ന് ഒഴുകുകയാണ്. ഇത് കെട്ടിടം അപകടാവസ്ഥയിലാകാന്‍ ഇടവരുത്തുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. ഇത്മൂലം കുട്ടികളെ കളിക്കാനോ മറ്റ് വിനോദത്തിനോ പുറത്തിറക്കാന്‍ പറ്റുന്നില്ല. ഗേറ്റ് തകര്‍ന്നതോടെ തെരുവ് നായ്ക്കളും മറ്റും അംഗന്‍വാടി താവളമാക്കിയിരിക്കുകയാണ്. idl adi 2 anganvadi ചിത്രം..സിങ്കുകണ്ടം അംഗന്‍വാടിയിലെ ഗേറ്റ് തകര്‍ന്ന നിലയില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
