Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:36 AM IST Updated On
date_range 11 May 2022 5:36 AM ISTവൈവിധ്യ കാഴ്ചകളൊരുക്കി 'എെൻറ കേരളം' പ്രദര്‍ശനം
text_fieldsbookmark_border
വൈവിധ്യ കാഴ്ചകളൊരുക്കി 'എൻെറ കേരളം' പ്രദര്‍ശനം ചെറുതോണി: സര്‍ക്കാറിൻെറ ഒന്നാം വാര്‍ഷികാഘോഷം നടക്കുന്ന വഴത്തോപ്പ് ജി.വി.എച്ച്.എസ്.എസിലെ 'എൻെറ കേരളം' പ്രദർശന മേളയിൽ കാഴ്ചകളുടെ വൈവിധ്യം. കേരളത്തിൻെറ ഇതുവരെയുള്ള നേട്ടങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളെയും അടയാളപ്പെടുത്തിയാണ് പ്രദര്‍ശന നഗരി ഒരുക്കിയിട്ടുള്ളത്. വിവിധ മേഖലകളില്‍ കേരളം കണ്ട മാറ്റങ്ങള്‍ 'കേരളം, വളര്‍ച്ചയുടെ പരിണാമ ദശകങ്ങള്‍' പേരില്‍ ചിത്രങ്ങളോടെ അടയാളപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ വിവിധ കലാരൂപങ്ങള്‍, മലയാള സാഹിത്യ ലോകത്തെ ഓര്‍മപ്പെടുത്തലുകള്‍, കേരളത്തിൻെറ സാമൂഹ്യ പരിഷ്കരണത്തിനും മാറ്റങ്ങള്‍ക്കും വഴിയൊരുക്കിയ സമരചരിത്രങ്ങളുടെ എഴുത്താവിഷ്‌കാരം... അങ്ങനെ പോകുന്നു കാഴ്ചകള്‍. ജല മെട്രോ, കാരവാന്‍ ടൂറിസം തുടങ്ങിയവയുടെ കാഴ്ച്ചാനുഭവമൊരുക്കുന്ന ദൃശ്യാവിഷ്‌കാരവും ഏറെ ശ്രദ്ധ നേടുന്നു. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിട രംഗങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങളുടെ മാതൃകകളും വിഡിയോ വാളിലെ ദൃശ്യാവിഷ്‌കാരത്തിലൂടെ ഒരുക്കിയിട്ടുണ്ട്. ഇതിനോടകം നൂറുകണക്കിന് സന്ദര്‍ശകര്‍ പ്രദര്‍ശന സ്റ്റാള്‍ കണ്ടും അറിഞ്ഞും ആസ്വദിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയും മടങ്ങി. TDL Stall: 'എൻെറ കേരളം' പ്രദര്‍ശന മേളയിലെ എക്‌സൈസ് വകുപ്പിൻെറ സ്റ്റാള്‍ മന്ത്രി റോഷി അഗസ്റ്റ്യന്‍ സന്ദര്‍ശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story