Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓരോ കൃഷിഭവനും ഓരോ...

ഓരോ കൃഷിഭവനും ഓരോ വിപണിയാകണം -ജിജി കെ.ഫിലിപ്

text_fields
bookmark_border
ഇടുക്കി: ഓരോ കൃഷിഭവനും ഓരോ വിപണികൂടിയാകണമെന്ന് ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ്. ഓരോ പഞ്ചായത്തിലും ഒരു കാർഷികവിപണി എന്ന നിലയിലേക്ക്​ വളരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'എ‍ൻെറ കേരളം' ജില്ലതല വാർഷികാഘോഷങ്ങളുടെ ഭാഗമായി 'സുഭിക്ഷ കേരളം -കൃഷിയും മൃഗസംരക്ഷണവും ക്ഷീരവികസനവും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ രാജി ചന്ദ്രൻ അധ്യക്ഷതവഹിച്ചു. തൊടുപുഴ ബ്ലോക്കിന്റെ സോയിൽ ഹെൽത്ത്‌ കാർഡും ചടങ്ങിൽ വിതരണം ചെയ്തു. കൃഷി വകുപ്പ് അസി. ഡയറക്ടർ പ്രമോദ് മാധവൻ, ജില്ല എപ്പിഡെമോളജിസ്റ്റ് ഡോ. നിശാന്ത്‌ പ്രഭ, എം.എൽ. ജോർജ്, എന്നിവർ വിഷയം അവതരിപ്പിച്ചു. ഇടുക്കി കാർഷികവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ ഷാജി കാഞ്ഞമല, മുൻ എം.എൽ.എ പി.സി. ജോസഫ്, കാഡ്സ് പ്രസിഡന്‍റ്​ ആന്‍റണി കണ്ടിരിക്കൽ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡാനിയേൽ സി. ജോൺ എന്നിവർ സംസാരിച്ചു. വനിത ഉദ്യോഗസ്ഥരെ എസ്​.ഐ ഭീഷണിപ്പെടുത്തിയെന്ന്​ പരാതി തൊടുപുഴ: സ്ഥലമുടമയുടെ അനുവാദമില്ലാതെ മരത്തി‍ൻെറ ശിഖരം മുറിച്ചെന്ന പരാതിയിൽ കെ.എസ്.ഇ.ബി വനിത അസി. എക്സിക്യൂട്ടിവ് എൻജിനീയറെ കരിമണ്ണൂർ എസ്.ഐ ഭീഷണിപ്പെടുത്തിയതായി പരാതി. കരിമണ്ണൂർ ഇലക്ട്രിക് സെക്​ഷനിലെ അസി. എൻജിനീയർ പി.എസ്. രശ്മിയാണ് ഡി.ജി.പി, കലക്ടർ, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എൻജിനീയർ ഉൾപ്പെടെയുള്ളവർക്ക്​ പരാതി നൽകിയത്. കഴിഞ്ഞദിവസം ചെപ്പുകുളം റൂട്ടിൽ റോഡരികിൽ ലൈനിലേക്ക് ചാഞ്ഞുനിന്ന റബർ മരത്തിന്റെ മുകൾഭാഗം ഓവർസിയറുടെ നേതൃത്വത്തിൽ തൊഴിലാളികൾ മുറിച്ചുമാറ്റി. ഉടമയുടെ അനുവാദമില്ലാതെയാണ് മരക്കൊമ്പ് മുറിച്ചതെന്ന്​ പരാതിയുണ്ടെന്ന് പൊലീസ് അറിയിച്ചതനുസരിച്ച് അസി. എക്സിക്യൂട്ടിവ് എൻജിനീയറും ഓവർസിയറും സ്റ്റേഷനിലെത്തി. ഈ സമയം പരാതിക്കാരനും സ്ഥലത്തുണ്ടായിരുന്നു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മരത്തി‍ൻെറ ലൈനിലേക്ക് ചാഞ്ഞഭാഗം വെട്ടിയതെന്ന് അറിയിച്ചെങ്കിലും എസ്.ഐ മോശമായി പെരുമാറിയെന്നും പരാതിയിൽ ഒപ്പിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമാണ്​ പരാതി. അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്നും എസ്.ഐ മോശമായി പെരുമാറിയിട്ടില്ലെന്നും സി.ഐ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story