Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:28 AM IST Updated On
date_range 11 May 2022 5:28 AM ISTഒരുമാസം മുമ്പ് നിർമിച്ച സംരക്ഷണഭിത്തി തകർന്നു
text_fieldsbookmark_border
ചെറുതോണി: ആൽപ്പാറ ഹൈസ്ക്കൂൾ ഗ്രൗണ്ടിൻെറ സംരക്ഷണഭിത്തി മഴയിൽ തകർന്നു. ഒരുമാസം മുമ്പ് ജില്ല പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ മുടക്കി നിർമിച്ചതാണ് തകർന്നത്. കാൽ നൂറ്റാണ്ട് പഴക്കമുള്ളതാണ് ഹൈസ്ക്കൂൾ. ഇവിടെ കുട്ടികളുടെ ആവശ്യപ്രകാരം ഗ്രൗണ്ട് തുടങ്ങിയെങ്കിലും ചുരുളിത്തോടിനു സമീപത്തായതിനാൽ അപകട ഭീഷണി നിലനിന്നിരുന്നു. സംരക്ഷണഭിത്തിയില്ലാത്തതിനാൽ വിദ്യാർഥികൾ കായികപരിശീലനം നടത്താൻ മടിച്ച സാഹചര്യത്തിലാണ് ജില്ല പഞ്ചായത്ത് ഫണ്ടനുവദിച്ചത്. നിർമാണത്തിലെ അപാകതയാണ് ഭിത്തി തകരാൻ കാരണമെന്ന് രക്ഷിതാക്കൾ ആരോപിച്ചു. തട്ടേക്കണ്ണി, കീരിത്തോട്, ചേലച്ചുവട്, ചുരുളി, അട്ടിക്കളം പ്രദേശങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമാണ് ഈ ഹൈസ്ക്കൂൾ. ഫോട്ടോ ആൽപ്പാറ ഗവ. ഹൈസ്ക്കൂൾ ഗ്രൗണ്ടിൻെറ സംരക്ഷണഭിത്തി തകർന്നനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
