Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രളയത്തിൽ ഒലിച്ചുപോയ...

പ്രളയത്തിൽ ഒലിച്ചുപോയ നച്ചാർ പുഴയോരം കെട്ടിസംരക്ഷിക്കാൻ നടപടിയില്ല

text_fields
bookmark_border
പ്രളയത്തിൽ ഒലിച്ചുപോയ നച്ചാർ പുഴയോരം കെട്ടിസംരക്ഷിക്കാൻ നടപടിയില്ല
cancel
മൂലമറ്റം: മഴക്കാലം പടിവാതിക്കൽ എത്തിയിട്ടും കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചുപോയ നച്ചാർ പുഴയോരം ഇതുവരെയും കെട്ടിസംരക്ഷിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബറിലെ മലവെള്ളപ്പാച്ചിലിൽ നച്ചാർ പുഴയിലൂടെ ഒഴുകിയെത്തിയ പ്രളയജലം പുഴയുടെ ഇരുകരകളും തകർത്തു. ഒട്ടേറെ വീടുകൾക്ക് പൂർണമായും ഭാഗികമായും നാശനഷ്ടമുണ്ടായി. നച്ചാർ പുഴയുടെ സംരക്ഷണഭിത്തി തകർത്ത് താഴ്​വാരം കോളനിയിലൂടെ പ്രളയജലം ഒഴുകിയെത്തിയപ്പോൾ കോളനിയിലെ വീടുകൾക്ക് പൂർണമായും ഭാഗികമായും നാശനഷ്ടങ്ങളുണ്ടായി. മഴ മാറിയതോടെ കോളനിയിൽനിന്ന്​ മാറിത്താമസിച്ചവർ മടങ്ങിയെത്തി വീണ്ടും താമസിച്ചുതുടങ്ങി. അടിത്തറ ഉൾപ്പെടെ ഒലിച്ചുപോയ വീടുകളിൽ കഴിയുന്നവരും ഉണ്ട്. ചില വീടുകളുടെ സംരക്ഷണഭിത്തി ഏതുസമയവും നച്ചാർ പുഴയിൽ പതിക്കാവുന്ന അവസ്ഥയിലുമാണ്. പുഴയോരങ്ങളിലെ റോഡുകളുടെ അവസ്ഥയും സമാനമാണ്. പാതി ഇടിഞ്ഞുവീണ റോഡുകളുടെ ബാക്കിഭാഗം ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയാണ്. എത്രയുംവേഗം നച്ചാർ പുഴയുടെ ഓരങ്ങൾ കെട്ടി വീടുകളും റോഡും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 25 കുടുംബങ്ങളാണ് താഴ്​വാരം കോളനിയിൽ താമസിക്കുന്നത്. പട്ടയമില്ലാത്ത ഇവർക്ക് കൈവശ രേഖ മാത്രമാണ് ഉള്ളത്. കൂലിപ്പണിയും മറ്റുമായി ജീവിക്കുന്ന ഇവർക്ക് പ്രളയത്തിൽ തകർന്ന വീടും സംരക്ഷണഭിത്തിയും കെട്ടാനുള്ള ശേഷി നിലവിലില്ല. നച്ചാർ പുഴയുടെ ഓരം ഉയർത്തിക്കെട്ടി കോളനി വാസികളെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm 5 പ്രളയത്തിൽ റോഡ് ഉൾപ്പെടെ ഒലിച്ചുപോയ പ്രദേശം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story