Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:32 AM IST Updated On
date_range 9 May 2022 5:32 AM ISTസർക്കാറിന്‍റെ ഒന്നാം വാർഷികം: കുടുംബശ്രീ അംഗങ്ങൾക്ക് ടാർജറ്റ്
text_fieldsbookmark_border
ഇടുക്കി: രണ്ടാംപിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികത്തിൽ പങ്കെടുക്കാൻ കുടുംബശ്രീക്ക് ടാർജറ്റ് നിശ്ചയിച്ച് സർക്കുലർ. 15 വരെ വാഴത്തോപ്പ് വി.എച്ച്.എസ്.സി ഗ്രൗണ്ടിൽ നടന്നുവരുന്ന പരിപാടിയിലേക്കാണ് ക്ഷണിച്ചുകൊണ്ട് സർക്കുലർ ഇറക്കിയിരിക്കുന്നത്. പരിപാടിയോട് അനുബന്ധിച്ച് തിങ്കളാഴ്ച ചെറുതോണി പെട്രോൾ പമ്പ് ജങ്ഷനിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയിൽ സി.ഡി.എസുകളിൽനിന്ന് പരമാവധി അയൽക്കൂട്ട അംഗങ്ങളെ പങ്കെടുപ്പിക്കണമെന്നാണ് സർക്കുലർ. ആറ് പഞ്ചായത്തുകൾക്ക് ആളുകളെവരെ നിശ്ചയിച്ച് നൽകിയിരിക്കുകയാണ്. വാഴത്തോപ്പ് 1000, മരിയാപുരം 350, കാമാക്ഷി 400, കഞ്ഞിക്കുഴി 300, അറക്കുളം 300, വാത്തിക്കുടി 400 എന്നിങ്ങനെയാണ് സർക്കുലറിൽ നിർദേശിച്ച് നൽകിയിരിക്കുന്നത്. മറ്റ് സി.ഡി.എസുകളിൽനിന്ന് കുറഞ്ഞത് 20പേർ എങ്കിലും പങ്കെടുക്കണമെന്നും നിർദേശമുണ്ട്. ഇതിന് പുറമെ ജില്ലയിലെ സഹകരണ ബാങ്ക് ജീവനക്കാരും ഡയറക്ടർ ബോർഡ് അംഗങ്ങളും പങ്കെടുക്കണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story