Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:32 AM IST Updated On
date_range 9 May 2022 5:32 AM ISTഎന്റെ കേരളം പ്രദര്‍ശന-വിപണന മേള ഇന്ന് മുതൽ
text_fieldsbookmark_border
തൊടുപുഴ: സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് എന്റെ കേരളം പ്രദര്‍ശന-വിപണനമേള തിങ്കളാഴ്ച മുതല്‍ മേയ് 15 വരെ വാഴത്തോപ്പ് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മൈതാനിയില്‍ നടത്തും. സ്റ്റാളിന്‍റെയടക്കം എല്ലാ പരിപാടികളുടെയും ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്‍മാന്‍ സി.വി. വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. ഘോഷയാത്രക്ക് എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. സംഘാടക സമിതി ചെയര്‍പേഴ്‌സൻ കലക്ടർ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ സ്റ്റാളൊരുക്കുന്നത് സംബന്ധിച്ച് ജില്ലതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പ്രദര്‍ശന-വിപണന മേളയുടെ അവസാന ഒരുക്കം വിലയിരുത്തി. പ്രദര്‍ശന-വിപണനമേളയുടെ പതാക ഉയര്‍ത്തല്‍ രാവിലെ 9.00ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. തുടര്‍ന്ന് 9.30ന് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നും സാംസ്‌കാരിക ഘോഷയാത്ര മേളനഗരിയിലേക്ക് എത്തും. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം 10.30ക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ മേള നഗരിയിലെ വേദിയില്‍ നിര്‍വഹിക്കും. യോഗത്തില്‍ എം.എം. മണി എം.എല്‍.എ അധ്യക്ഷതവഹിക്കും. ഉദ്ഘാടന സമ്മേളനത്തിനുശേഷം വൈകീട്ട് 6.00ന് ജില്ലയിലെ കലാകാരന്മാരുടെ നാടന്‍പാട്ട്, തുടര്‍ന്ന് പ്രശസ്ത കലാകാരന്‍ രാജേഷ് ചേര്‍ത്തലയുടെ മ്യൂസിക് ഫ്യൂഷനും വേദിയില്‍ അരങ്ങേറും. മേളയില്‍ സൗജന്യ സേവനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, എല്ലാ ദിവസവും കലാപരിപാടികള്‍, സെമിനാര്‍, രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേള, കാര്‍ഷികപ്രദര്‍ശന-വിപണനമേള, കൈത്തറിമേള, ജര്‍മന്‍ ഹാംഗറിലുള്ള എ.സി എക്‌സിബിഷന്‍ സ്റ്റാള്‍, വിസ്മയിപ്പിക്കുന്ന ശബ്ദ സന്നിവേശ സംവിധാനം, ഇടുക്കിയെ അറിയാന്‍ ഡോക്യുമെന്ററികള്‍ എന്നിവ ഉണ്ടാകും. എല്ലാ ദിവസവും ആറുമുതല്‍ പ്രാദേശിക കലാകാരന്മാര്‍ അണിനിരക്കുന്ന വിവിധ കലാപരിപാടികളും തുടര്‍ന്ന് കലാ സാംസ്‌കാരിക സന്ധ്യയും എന്റെ കേരളം അരങ്ങില്‍ നടക്കും. TDL MELA KAVADAM പ്രദര്‍ശന-വിപണനമേളയുടെ കവാടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story