Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:30 AM IST Updated On
date_range 9 May 2022 5:30 AM ISTപായൽ നിറഞ്ഞ് കുടിവെള്ള ശുചീകരണ ടാങ്ക്
text_fieldsbookmark_border
മുട്ടം: കുടിവെള്ള ശുചീകരണ ടാങ്കിൽ പായൽ നിറഞ്ഞിട്ടും അധികൃതർ അറിഞ്ഞമട്ടില്ല. മുട്ടം പഞ്ചായത്തിലേക്ക് കുടിവെള്ള വിതരണം ചെയ്യുന്ന കൊല്ലംകുന്നിലെ ടാങ്കിലാണ് പായൽ നിറഞ്ഞുകിടക്കുന്നത്. ആറ് അടിയോളം വരെ ഉയരത്തിൽ പായൽ വളർന്ന് പടർന്നുനിൽക്കുകയാണ്. അഞ്ച് അറകൾ ഉള്ളതിൽ മൂന്ന് ടാങ്കുകളിലാണ് പായൽ നിറഞ്ഞുകിടക്കുന്നത്. മുൻ കാലങ്ങളിൽ ടാങ്കുകൾ ശുചീകരിച്ച് മണ്ണും ചളിയും നീക്കി മണൽ നിറക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ കാലങ്ങളായി ശുചീകരണമോ മണൽ നിക്ഷേപിക്കലോ നടക്കുന്നില്ല. മലങ്കര ജലാശയത്തിലെ മാത്തപ്പാറയിലെ പമ്പ് ഹൗസിൽ നിന്നും കൊല്ലം കുന്നിലെ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്‌ത് എത്തിച്ചശേഷം അവിടെ നിന്നും ശുചീകരിച്ച ശേഷമാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഈ ശുചീകരണ ടാങ്കിലാണ് പായൽ വളർന്നുനിൽക്കുന്നത്. മുട്ടത്തെ ജലവകുപ്പിന്‍റേതാണ് ഈ കുടിവെള്ള പദ്ധതി. ഈ ശുചീകരണ ശാലയിൽ മണൽ കുറഞ്ഞതോടെ ശുചീകണവും നാമമാത്രമാണ്. സാൻഡ് ഫിൽറ്ററിങ് എന്ന ശുചീകരണ സംവിധാനമാണ് മുട്ടത്തെ കുടിവെള്ള പദ്ധതിയുടേത്. ശുചീകരണ ടാങ്കിൽ രണ്ട് അടിയോളം ഉയരത്തിൽ മണൽ നിറച്ചശേഷം അടിയിലായി മൂന്ന് കനങ്ങളിലുള്ള മിറ്റലുകൾ അടുക്കി അതിലൂടെ വെള്ളം കടത്തിവിട്ട് ശുചീകരിക്കുന്ന പദ്ധതിയാണ് സാൻഡ് ഫിൽട്ടറിങ്. ഏറ്റവും മുകളിലായുള്ള മണലിലൂടെ വെള്ളം അരിച്ചിറങ്ങുമ്പോൾ ഉണ്ടാകുന്ന ശുചീകരണത്തിനുശേഷം ക്ലോറിൻ കൂടി ചേർത്താണ് വെള്ളം വിതരണത്തിന് എത്തിക്കുന്നത്. മണലിന് മുകളിൽ അടിഞ്ഞുകുടുന്ന മാലിന്യം നിശ്ചിത ഇടവേളകളിൽ കോരി മാറ്റുകയും ചെയ്യണം. എന്നാൽ, ഇത് കാലങ്ങളായി ഉണ്ടാകുന്നില്ല. ഇതാണ് പായൽ വളർന്ന് പന്തലിക്കാൻ കാരണം. എത്രയും വേഗം പായൽ നീക്കി ടാങ്ക് ശുചീകരിച്ച് ശുദ്ധമായ കുടിവെള്ളം എത്തിച്ചുനൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm മുട്ടം പഞ്ചായത്തിലേക്ക് കുടിവെള്ള വിതരണം ചെയ്യുന്ന കൊല്ലംകുന്നിലെ ടാങ്കിൽ പായൽ നിറഞ്ഞുകിടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
