Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:29 AM IST Updated On
date_range 9 May 2022 5:29 AM ISTനിയമസഭ സമിതി സന്ദർശനം ഇന്ന് മുതൽ
text_fieldsbookmark_border
തൊടുപുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്ജൻഡറുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി ഇന്ന് മുതൽ ജില്ലയിൽ സന്ദർശനം നടത്തും. തിങ്കളാഴ്ച രാവിലെ 10ന് മൂന്നാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ യോഗം ചേർന്ന് സമിതിയുടെ പരിഗണനയിലുള്ള വിവിധ പരാതികളിന്മേല്‍ പരാതിക്കാരില്‍നിന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരില്‍ തെളിവെടുപ്പ് നടത്തും. പൊതുജനങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും. 10ന് രാവിലെ 10ന് മറയൂരിലെ മുതുവാന്‍ വിഭാഗത്തിലെ അമ്മമാരുടെ ശിശുപരിപാലനം നേരിട്ട് മനസ്സിലാക്കുന്നതിനായി മറയൂര്‍ സന്ദര്‍ശിക്കും. സമിതിക്ക് മുന്നിൽ പരാതി സമര്‍പ്പിക്കാന്‍ താൽപര്യമുള്ള വ്യക്തികള്‍ക്കും സംഘടന പ്രതിനിധികള്‍ക്കും യോഗത്തില്‍ ഹാജരായി പരാതി രേഖാമൂലം സമര്‍പ്പിക്കാം. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം സംബന്ധിച്ച് ഉറപ്പിന്മേല്‍ തദ്ദേശ സ്വയംഭരണം, വിനോദസഞ്ചാരം, വനം, പരിസ്ഥിതി, ഊര്‍ജം എന്നീ വകുപ്പുകള്‍ സ്വീകരിച്ചുവരുന്ന നടപടി വിലയിരുത്തുന്നതിന് നിയമസഭ അഷ്വറന്‍സ് സമിതി 10, 11 തീയതികളില്‍ മൂന്നാര്‍ സന്ദര്‍ശിക്കും. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 10ന് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ യോഗം ചേർന്ന് വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥരില്‍നിന്ന് തെളിവെടുപ്പു നടത്തും. 10ന് മൂന്നാറും 11ന് മൂന്നാര്‍ മേഖലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിച്ച് മാലിന്യ സംസ്‌കരണം സംബന്ധിച്ച നടപടി വിലയിരുത്തും. സംഘാടക സമിതി ഓഫിസ് തുറന്നു തൊടുപുഴ: 24 മുതൽ 31വരെ തൊടുപുഴയിൽ നടക്കുന്ന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി ഓഫിസ് കാർമൽ ബിൽഡിങ്സിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ കെ.എൽ. ജോസഫ്, മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ ജെസി ജോണി, വാർഡ് കൗൺസിലർ മുഹമ്മദ് അഫ്സൽ, ജാഫർ ഖാൻ മുഹമ്മദ്, കൺവീനർ എൽ. മായാദേവി, വോളിബാൾ കോച്ച് വി.ജെ. വർഗീസ്, സാബു മീൻമുട്ടി, അശ്വിൻ സത്യൻ, ബോബൻ ബാലകൃഷ്ണൻ, വിജയൻ കണ്ടത്തിൽ, അനൂപ് തുടങ്ങിയവർ സംസാരിച്ചു. TDL YOUTH VOLLY യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി ഓഫിസ് സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story