Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകെ.ജി.ഒ.എ ജില്ല...

കെ.ജി.ഒ.എ ജില്ല സമ്മേളനം തുടങ്ങി

text_fields
bookmark_border
തൊടുപുഴ: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോ.(കെ.ജി.ഒ.എ) ജില്ല സമ്മേളനം തുടങ്ങി. തൊടുപുഴ ഗായത്രി ഹാളിൽ ആരംഭിച്ച സമ്മേളനത്തിൽ ജില്ല സെക്രട്ടറി റോബിൻസൺ പി.ജോസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ.പി. മനോജ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ ഡോ.കെ. നിതീഷ്, എം.ജി. ഷിബു, സി.ആർ. ഷൈനി , ജൂലിൻ ജോസ്, ബി. രാജേഷ്, എസ്. ഷിബുകുമാർ എന്നിവർ പങ്കെടുത്തു. സംസ്ഥാന പ്രസിഡൻറ് ഡോ. എം.എ. നാസർ, സെക്രട്ടറി ഡോ. കെ.കെ. ഷാജി, ഡോ. വി.ബി. വിനയൻ എന്നിവർ സംസാരിച്ചു. സംഘടന പ്രമേയം സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം കുഞ്ഞുമമ്മു പറവത്ത് അവതരിപ്പിച്ചു. ഞായറാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യും. ജില്ല ഭാരവാഹികളായി ഡോ. വി.ആർ. രാജേഷ് (പ്രസി), ഡോ. കെ.കെ. ദീപ, വി.എം. അനിൽകുമാർ (വൈസ് പ്രസി), റോബിൻസൺ പി. ജോസ് (സെക്ര), പി. അബ്ദുസ്സമദ് ,പി.കെ. സതീഷ് കുമാർ (ജോ. സെക്ര), എ.പി. മനോജ് (ട്രഷറർ), വി.ജെ. അനിൽകുമാർ, വി.ആർ. ജോഗേഷ് കുമാർ, ശശിലേഖ രാഘവൻ, സി.കെ. ജയശ്രീ, ക്രിസ്റ്റി മൈക്കിൾ, കെ. സെൻകുമാർ (സെക്രട്ടേറിയറ്റ്​ അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. ചിത്രങ്ങൾ: TDL Rajesh KGOA കെ.ജി.ഒ.എ ജില്ല പ്രസിഡന്‍റ്​ ഡോ. വി.ആർ. രാജേഷ്​ TDL Robinson KGOA കെ.ജി.ഒ.എ ജില്ല സെക്രട്ടറി റോബിൻസൺ പി.ജോസ്​ ചിത്രംTDL KGOA: കെ.ജി.ഒ.എ ഇടുക്കി ജില്ല സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം കുഞ്ഞുമമ്മു പറവത്ത് സംസാരിക്കുന്നു ഇടുക്കി, ചെറുതോണി ഡാമുകൾ 31വരെ സന്ദർശിക്കാം ​ഇടുക്കി: സംസ്ഥാന സർക്കാറിന്‍റെ ഒന്നാംവാർഷികത്തോട്​ അനുബന്ധിച്ച് ഇന്ന്​ മുതൽ 31വരെ എല്ലാ ദിവസവും ഇടുക്കി, ചെറുതോണി ഡാമുകളിൽ സന്ദർശകർക്ക്​ പ്രവേശനം അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഒമ്പതുമുതൽ 15 വരെ വാഴത്തോപ്പ് ഗവ. ഹയർ സെക്കൻഡറി സ്​കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ​ജില്ലതല പ്രദർശന വിപണന മേളയോട്​ അനുബന്ധിച്ച് വിവിധ മേഖലകളിലേക്ക് ട്രക്കിങ്​, ഇടുക്കി ജലാശയത്തിൽ ബോട്ടിങ്​ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച്​ വരെയാണ് ഡാമുകളിൽ സന്ദർശന സമയം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുകളിലൂടെ ബഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ടുപേർക്ക് 600 രൂപയാണ് നിരക്ക്. കാൽവരി മലനിരകളും ഹിൽവ്യൂ പാർക്കും അഞ്ചുരുളി, പാൽക്കുളംമേട്​, മൈക്രോവേവ് വ്യൂ പോയന്‍റ്​ എന്നിവിടങ്ങളും മേളയോട്​ അനുബന്ധിച്ച് സന്ദർശിക്കാൻ അവസരമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story