Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസോളിഡാരിറ്റി 'യൂത്ത്...

സോളിഡാരിറ്റി 'യൂത്ത് കാരവൻ' ചൊവ്വാഴ്ച തൊടുപുഴയിൽ

text_fields
bookmark_border
തൊടുപുഴ: ഇസ്​ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക എന്ന മുദ്രാവാക്യമുയർത്തി സോളിഡാരിറ്റി യൂത്ത്​ മൂവ്​മെന്‍റ്​ സംസ്ഥാന പ്രസിഡന്‍റ്​ നഹാസ് മാള നയിക്കുന്ന 'യൂത്ത് കാരവൻ'ന്​ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ്​​ മൂന്നിന്​ തൊടുപുഴ മങ്ങാട്ടുകവലയിൽ സ്വീകരണം നൽകും. മേയ്​ 21,22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കാസർകോട്​ നിന്ന്​ ആരംഭിച്ച ജാഥ 12ന്​ തിരുവനന്തപുരത്ത്​ സമാപിക്കും. ബൈക്ക് റാലി, കലാജാഥ, പൊതുസമ്മേളനം തുടങ്ങിയവ സീകരണത്തോട്​ അനുബന്ധിച്ച്​ ഉണ്ടാകും. സ്വീകരണം വിജയിപ്പിക്കുന്നതിനായി തൊടുപുഴയിൽ ചേർന്ന യോഗം വിവിധ കമ്മിറ്റി കൺവീനർമാരായി വി.എച്ച്​ അബ്ബാസ്, സുബൈർ സെവൻ ആർട്സ്, ടി.എസ്​ ഹുസൈൻ, വി.എച്ച്​ നൗഷാദ്, എൻ.എച്ച്​ കാസിം, കെ.എം. മൈദീൻ, സുബൈർ ഹമീദ്, പി.പി കാസിം, പി.എച്ച്​ അർഷദ്, മുഹമ്മദ് റാസിക്ക്, പി.ഇ. ഷാജഹാൻ, അമീൻ റിയാസ്, അഫ്​സൽ ഹുസൈൻ എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story