Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രഖ്യാപനം ഫ്ലക്‌സ്...

പ്രഖ്യാപനം ഫ്ലക്‌സ് ബോര്‍ഡില്‍ ഒതുങ്ങി, റോഡുകള്‍ സഞ്ചാരയോഗ്യമായില്ല

text_fields
bookmark_border
ശാന്തിപുരം മുതല്‍ രാമക്കല്‍മേട് വരെ മാത്രം അറ്റകുറ്റപ്പണി നടത്തി നെടുങ്കണ്ടം: ഹൈറേഞ്ചിനെയും ലോറേഞ്ചിനെയും ബന്ധിപ്പിക്കുന്ന കമ്പംമെട്ട് - രാമക്കല്‍മേട്-വണ്ണപ്പുറം റോഡ് 142 കോടി അനുവദിച്ചതായി നാടുനീളെ സ്ഥാപിച്ച് ഫ്ലക്‌സുകള്‍ കാലപ്പഴക്കത്താല്‍ നശിച്ചു തുടങ്ങിയിട്ടും പ്രാരംഭ ജോലിപോലും ആരംഭിച്ചില്ല. 2016ല്‍ എം.എം. മണി എം.എല്‍.എ ആയപ്പോള്‍ സ്ഥാപിച്ചതാണ്​ ബോർഡുകൾ. ഇതിനുശേഷം പ്രഖ്യാപിച്ച പല റോഡുകളും പണി പൂര്‍ത്തിയാക്കി ഉദ്ഘാടനവും കഴിഞ്ഞു. റോഡില്‍ ശാന്തിപുരം മുതല്‍ രാമക്കല്‍മേട് വരെ മാത്രം അറ്റകുറ്റപ്പണി നടത്തി. ബാക്കി തൂക്കുപാലം, കല്ലാര്‍, ശാന്തിപുരം, കമ്പംമെട്ട് ഭാഗത്ത് ഒന്നും ചെയ്തിട്ടില്ല. റോഡ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നടപോലും അസാധ്യമായി. വാഹനാപകടങ്ങളും ഈ പ്രദേശത്ത് തുടര്‍ക്കഥയായി. വിനോദസഞ്ചാരികള്‍ എത്തുന്ന കരുണാപുരം പഞ്ചായത്തില്‍കൂടി കടന്നുപോകുന്ന രാമക്കല്‍മേട്​, കാറ്റാടിപ്പാടം, ബാലന്‍പിള്ളസിറ്റി, ബംഗ്ലാദേശ് കോളനി എന്നിവിടങ്ങള്‍ ഏറ്റവും ശോച്യാവസ്ഥയിലാണ്. കമ്പംമെട്ട്​ മുതല്‍ എഴുകുംവയല്‍ വരെ 30 കി.മീറ്റര്‍ ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിന്​ കരാര്‍ നടപടി പൂര്‍ത്തിയായതായും പ്രഖ്യാപനം നടത്തിയിരുന്നു. ആദ്യ റീച്ചായ കമ്പംമെട്ട്​ ശാന്തിപുരം ബാലന്‍പിള്ള സിറ്റി രാമക്കല്‍മേട് തൂക്കുപാലം താന്നിമൂട്, കല്ലാര്‍ ചേമ്പളം എഴുകുംവയല്‍ റോഡിന്‍റെ നിര്‍മാണത്തിനുള്ള ടെൻഡര്‍ നടപടിക്ക്​ പൂര്‍ത്തിയായതായും പ്രഖ്യാപിച്ചിരുന്നു. റോഡ് സുരക്ഷക്കായി ഐറിഷ് ഓട നിര്‍മിക്കുമെന്നും പറഞ്ഞിരുന്നു. വെള്ളം കുത്തിയൊലിച്ച് രൂപപ്പെട്ട ഓടകളാണോ ഐറിഷ് ഓടയെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്. ഹൈറേഞ്ചിനെ വളരെ വേഗത്തില്‍ ലോറേഞ്ചുമായി ബന്ധിപ്പിക്കാനുതകുന്നതാണ് ഈ റോഡ്. lead
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story