Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:35 AM IST Updated On
date_range 8 May 2022 5:35 AM ISTറോഡ് വക്കിലെ മരം അപകടാവസ്ഥയിൽ
text_fieldsbookmark_border
മുട്ടം: പെരുമറ്റം ഇറക്കത്തിൽ നിൽക്കുന്ന മരം റോഡിലേക്ക് ചാഞ്ഞ് അപകട ഭീഷണി ഉയർത്തുന്നു. ഈ മരം നിൽക്കുന്ന ഭാഗത്താണ് കഴിഞ്ഞ ആഴ്ച നിരവധി മരങ്ങളെ കടപുഴക്കി കാറ്റ് വീശിയത്. മരത്തിന്‍റെ ചുവട് ഇളകിയ നിലയിലാണ്. ഇനി ഒരു കാറ്റിനെ അതിജീവിക്കാനുള്ള വേരുറപ്പ് മരത്തിനില്ല. ഏറെ വാഹന തിരക്കുള്ള സംസ്ഥാന പാതയിലേക്കാണ് മരം ചാഞ്ഞ് നിൽക്കുന്നത്. റോഡിലേക്ക് വീണാൽ വലിയ അപകടത്തിന് കാരണമാകും. സമീപത്തെ വലിയ മരങ്ങൾ എല്ലാം കഴിഞ്ഞ കാറ്റിൽ നിലംപതിച്ചതിനാൽ ഈ മരത്തിന് കാറ്റ് പിടിക്കാൻ സാധ്യത ഏറെയാണ്. വാഹനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന മരം വെട്ടിമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
