Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:29 AM IST Updated On
date_range 8 May 2022 5:29 AM ISTമാറ്റമില്ലാതെ ഇരുമ്പുപാലത്തിന്‍റെ തലവര
text_fieldsbookmark_border
അടിമാലി: സര്‍ക്കാറുകള്‍ മാറിമാറി വരുമ്പോഴും വികസനമില്ലാതെ കിടക്കുകയാണ് ഇരുമ്പുപാലം. വിനോദസഞ്ചാരികളടക്കം നൂറുകണക്കിന് ആളുകളെത്തുന്ന ഇരുമ്പുപാലത്ത് പൊതുശൗചാലയം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. മഴപെയ്താല്‍ വെള്ളം കയറുന്ന ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുപോലും സൗകര്യമില്ല. അടിമാലി പഞ്ചായത്തിലെ രണ്ടാമത്തെ പട്ടണമായി വളര്‍ന്ന ഇരുമ്പുപാലത്ത് പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന അവശ്യത്തോടും അധികൃതര്‍ അവഗണന തുടരുന്നു. കുടിവെള്ളമില്ലാത്തതും ദുരിത തീവ്രത വർധിപ്പിക്കുന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലിയില്‍നിന്ന് 10 കിലോമീറ്റര്‍ ദൂരമാണ് ഇരുമ്പുപാലത്തിനുള്ളത്. നേര്യമംഗലത്തിനും അടിമാലിക്കുമിടയില്‍ 35 കിലോമീറ്റര്‍ ചുറ്റളവിലെ പ്രധാന പട്ടണവും ഇരുമ്പുപാലമാണ്. ഭാവിയില്‍ വാളറ പഞ്ചായത്ത് രൂപവത്കരിച്ചാല്‍ ആസ്ഥാനമായി പരിഗണിക്കുന്ന ഇവിടം അടിസ്ഥാന സൗകര്യങ്ങളിൽ വളരെ പിന്നാക്കമാണ്. വിനോദ സഞ്ചാരികളുടെ ഇടത്താവളം എന്നത് പരിഗണിക്കാവുന്ന പ്രധാന ഘടകമെങ്കിലും ഇത്തരത്തില്‍ വികസനമെത്തിക്കാനും അധികൃതര്‍ ഒരുക്കമല്ല. മാമലക്കണ്ടം, പഴംബ്ലിച്ചാല്‍, പടിക്കപ്പ്, ഒഴുവത്തടം, ചില്ലിത്തോട്, കട്ടമുടി, മുടിപ്പാറച്ചാല്‍, മുനിയറച്ചാല്‍, പന്ത്രണ്ടാംമൈല്‍ തുടങ്ങി നിരവധി സ്ഥലങ്ങളുടെ സംഗമ കേന്ദ്രം കൂടിയായ ഇരുമ്പുപാലത്ത് ടാക്‌സി സ്റ്റാൻഡോ സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമോ ഇല്ല. ലഹരിസംഘങ്ങൾ സജീവമായ ഇരുമ്പുപാലത്ത് പൊലീസ് സേനയുടെ സാന്നിധ്യം പരിമിതമാണ്. വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും കഞ്ചാവ് തേടി ഇരുമ്പുപാലത്ത് എത്തുന്നവരുണ്ട്. ഇതുസംബന്ധിച്ച് വിവരം നല്‍കിയാല്‍ വിവരം നല്‍കുന്നവര്‍ പ്രതിസ്ഥാനത്ത് എത്തുന്ന അവസ്ഥയായതിനാൽ നാട്ടുകാരും മൗനത്തിലാണ്. മൂന്നുതവണ പൊതു കംഫര്‍ട്ട്സ്റ്റേഷന്‍ പണം അനുവദിച്ചെങ്കിലും സ്ഥലം ലഭ്യമാകുന്നില്ലെന്നാണ് അധികൃതരുടെ പറയുന്നത്. എന്നാല്‍, ഇരുമ്പുപാലത്തിന്‍റെ വികസനമല്ല സ്വന്തം നേട്ടമാണ് ജനപ്രതിനിധികള്‍ക്ക് താൽപര്യമെന്നും അടിമാലി പഞ്ചായത്ത് ഭരണസമിതിയിലടക്കം മുഖ്യസ്ഥാനത്തുള്ള മേഖലയിലെ ജനപ്രതിനിധികൾ പ്രദേശത്തോട് മുഖം തിരിക്കുകയാണെന്നും വ്യാപാരികളും നാട്ടുകാരും പറയുന്നു. ചില്ലിത്തോട് സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്ത് ഹൈസ്‌കൂളാക്കാനോ ഇരുമ്പുപാലത്ത് ആശുപത്രി തുടങ്ങാനോ ജനപ്രതിനിധികള്‍ക്ക് താൽപര്യമില്ല. ഓടകളില്ലാത്തതിനാല്‍ കഴിഞ്ഞ കാലവര്‍ഷത്തില്‍ നാലുതവണയാണ് ഇരുമ്പുപാലം വെള്ളത്തില്‍ മുങ്ങിയത്. വലിയ നഷ്ടമാണ് ഇതുവഴി വ്യാപാരികള്‍ക്കുണ്ടായത്. idl adi 1 irumbupalam ഇരുമ്പുപാലം ടൗണ്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
