Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസിവിൽ സർവിസ് ക്ലബിന്...

സിവിൽ സർവിസ് ക്ലബിന് തുടക്കം

text_fields
bookmark_border
പീരുമേട്​: മാർ ബസേലിയസ് എൻജിനീയറിങ്​ കോളജിൽ സിവിൽ സർവിസ് ക്ലബിന് തുടക്കമായി. ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ കലക്ടർ ഷീബ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. രാജസ്ഥാൻ മുൻ ചീഫ് സെക്രട്ടറി സി.കെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ 30 വർഷത്തിൽ അധികമായി പ്രവർത്തിക്കുന്ന എം.ജി.ഒ.സി.എസ്.എം, ഐ.എ.എസ് ഹബിന്‍റെ സഹകരണത്തോടെയാണ് ക്ലബ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് മുൻ സെക്രട്ടറി അശോക് താക്കൂർ, എ.ഐ.സി.ടി.ഇ മുൻ ചെയർമാൻ എസ്.എസ്. മാൻതാ, കോളജ് ഡയറക്ടർ പ്രിൻസ് വർഗീസ്, പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള, ഐ.എ.എസ് ഹബ് ഡയറക്ടർ ഫാ. സജി മേക്കാട്ട് എന്നിവർ സംസാരിച്ചു. TDL Civil service club മാർ ബസേലിയസ് എൻജിനീയറിങ്​ കോളജിൽ സിവിൽ സർവിസ് ക്ലബ്​ കലക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story