Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:35 AM IST Updated On
date_range 7 May 2022 5:35 AM ISTസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന; ഗതാഗതക്കുരുക്കിൽ മൂന്നാർ
text_fieldsbookmark_border
മൂന്നാർ: ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് സംവിധാനങ്ങളും താളംതെറ്റി മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെയാണ് അധികൃതർ കൊണ്ടുവന്ന ഗതാഗത പരിഷ്കാരങ്ങൾ അവതാളത്തിലായത്. അവധിക്കാലമായതോടെ ദിനേന ആയിരക്കണക്കിന് പേരാണ് മൂന്നാറിൽ എത്തുന്നത്. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങൾ ഒരുമിച്ച് എത്തുന്നത് ഗതാഗത സംവിധാനത്തിന് വെല്ലുവിളി ഉയർത്തുന്നു. മൂന്നാർ ടൗണിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് അധികൃതർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ ടൗണിലെ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാണ്. ഇതോടൊപ്പം ഇരുവശത്തേക്കുമുള്ള മറ്റ് വാഹനങ്ങളുടെ സഞ്ചാരംകൂടിയാകുമ്പോൾ ടൗൺ നിശ്ചലമാകും. ഇതിനെക്കാൾ വലിയ ഗതാഗതക്കുരുക്കാണ് പഴയ മൂന്നാർ മുതൽ രാജമല അഞ്ചാം മൈൽ വരെ ഉണ്ടാകുന്നത്. അന്തർ സംസ്ഥാനപാത വഴി സാധാരണ വാഹനങ്ങൾക്കൊപ്പം ചിന്നാർ, മറയൂർ ഭാഗങ്ങളിലേക്കും രാജമലയിലേക്കുമുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങളും കൂടിയാകുമ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ടൗണിൽനിന്ന് ടോപ് സ്റ്റേഷനിലേക്കുള്ള റോഡും തിരക്കേറിയാൽ സ്തംഭിക്കും. വനം വകുപ്പിന്റെ ഫ്ലവർ ഗാർഡൻ, മാട്ടുപ്പെട്ടി, കുണ്ടള, ഇക്കോ പോയന്റ് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. ചില ദിവസങ്ങളിൽ മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story