Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമറയൂരിൽ വീണ്ടും ചന്ദന...

മറയൂരിൽ വീണ്ടും ചന്ദന മോഷണശ്രമം; തടി ഉപേക്ഷിച്ചനിലയിൽ

text_fields
bookmark_border
മറയൂർ: മറയൂരിൽ വീണ്ടും സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്ന്​ ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം. മറയൂർ പള്ളനാട് സ്വദേശി രാമചന്ദ്രന്‍റെ പറമ്പിൽനിന്നാണ്​ ചന്ദനമരം മുറിച്ച നിലയിൽ കണ്ടെത്തിയത്​. വ്യാഴാഴ്ച രാത്രിയാണ് മുറിച്ചുകടത്താൻ ശ്രമം നടന്നത്. എന്നാൽ, പറമ്പിൽനിന്ന്​ ശബ്ദം കേട്ട് ഉടമസ്ഥൻ എത്തിയതോടെ മുറിച്ച ചന്ദനം ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം കൂടുതലാണ്. പറമ്പിൽനിന്ന്​ ശബ്ദം കേട്ടപ്പോൾ കാട്ടുപന്നികൾ കാപ്പി കൃഷി നശിപ്പിക്കാൻ എത്തിയതാണെന്നാണ്​ വീട്ടുകാർ കരുതിയത്​. പറമ്പിൽ ടോർച്ച്​ തെളിച്ചു നോക്കിയപ്പോൾ ആരോ ഓടിമറയുന്നത്​ കണ്ടു. വെള്ളിയാഴ്ച രാവിലെ പറമ്പിൽ ചെന്ന് നോക്കുമ്പോഴാണ് ഒരു ചന്ദനമരം മുറിച്ച നിലയിലും ഒരുമരം പകുതി മുറിച്ച നിലയിലും കണ്ടെത്തിയത്. ചന്ദന മോഷണം പ്രദേശത്ത് തുടർക്കഥയാവുകയാണ്. മുമ്പും പലതവണ ഇവിടെനിന്ന്​ ചന്ദനമരങ്ങൾ മുറിച്ചുകടത്താൻ ശ്രമം നടന്നിട്ടുണ്ട്​. പല തവണ പരാതി നൽകിയിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മുമ്പ്​ മുറിച്ചുകടത്താൻ ശ്രമിച്ച ചന്ദനത്തടികൾപോലും സ്ഥലത്തുനിന്ന്​ മാറ്റിയിട്ടില്ല. ചന്ദനതൈകൾ സ്വകാര്യ ഭൂമിയിൽ നട്ടുവളർത്താൻ ഫോറസ്റ്റ് അധികൃതർ വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ അവർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. രാമചന്ദ്രന്‍റെ പറമ്പിലെ മറ്റു ചന്ദനമരങ്ങളിലും മുറിക്കാൻ ശ്രമിച്ചതിന്‍റെ പാടുകളുണ്ട്. ചിത്രം TDL Chandanam: മുറിച്ചുകടത്താൻ ശ്രമിച്ച ചന്ദനത്തടി സെലക്ഷൻ ട്രയൽ ഇന്ന്​ തൊടുപുഴ: തൊടുപുഴ സോക്കർ സ്കൂളിലെ ഹോസ്റ്റലിൽ 2022-23 അധ്യയന വർഷത്തിലേക്ക് എട്ട് മുതൽ പ്ലസ്‌വൺ വരെ ക്ലാസുകളിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കാൻ സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ ഒമ്പതിന്​ അച്ചൻ കവലയിലെ സോക്കർ സ്കൂൾ ഗ്രൗണ്ടിലാണ് സെലക്ഷൻ ട്രയൽസ്. ഫുട്‌ബാളിൽ മികവുതെളിയിക്കുന്ന കുട്ടികൾക്കായിരിക്കും പ്രവേശനം. താൽപര്യമുള്ളവർ ജനനത്തീയതി തെളിയിക്കുന്ന രേഖയുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്​: 9645740487, 7561842953.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story