Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:36 AM IST Updated On
date_range 6 May 2022 5:36 AM ISTപട്ടയമേളയിൽ റവന്യൂ വകുപ്പിന് വിമർശനം
text_fieldsbookmark_border
പീരുമേട്: പട്ടയമേളയിൽ റവന്യൂ വകുപ്പിനെതിരെ രൂക്ഷ വിമർശനം. കലക്ടർ, എം.എൽ.എ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് വകുപ്പിന്‍റെ കെടുകാര്യസ്ഥതക്കെതിരെ ജില്ല പഞ്ചായത്ത് അംഗം ബിനു വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ പ്രളയത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ട കൊക്കയാർ നിവാസികൾ സഹായത്തിന് റവന്യൂ ഓഫിസ് കയറി അലയുകയാണെന്നും വകുപ്പിന്‍റെ അനാസ്ഥയിൽ സംരക്ഷണ നടപടികൾ വൈകുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊക്കയാറിൽ റവന്യൂ വകുപ്പ് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്താണെന്ന് ജനപ്രതിനിധികൾക്കും അറിയില്ലെന്ന് ബിനു പറഞ്ഞു. പട്ടയമേള മന്ത്രി കെ. രാജൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. വാഴൂർ സോമൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സീൻ കുര്യാക്കോസ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ്, കലക്ടർ ഷീബ ജോർജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. സാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story