Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:30 AM IST Updated On
date_range 6 May 2022 5:30 AM ISTകൂമ്പന്‍പാറക്കുസമീപം കൊടുംവളവില്‍ അപകടഭീഷണി
text_fieldsbookmark_border
അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കൂമ്പന്‍പാറക്ക് സമീപമുള്ള ഇടുങ്ങിയ കൊടുംവളവ് സുരക്ഷ സംവിധാനങ്ങളുടെ അഭാവത്താല്‍ അപകടഭീഷണി ഉയര്‍ത്തുന്നു. മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളടക്കം ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. നേരിയൊരശ്രദ്ധ സംഭവിച്ചാല്‍ വാഹനങ്ങള്‍ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. ഇവിടെയുണ്ടായിരുന്ന സംരക്ഷണഭിത്തി ഇടിഞ്ഞുപൊളിഞ്ഞ് കിടക്കുന്നു. അപായ സൂചനയെന്നോണം റിബണ്‍ വലിച്ചുകെട്ടിയിട്ടുണ്ട്. ക്രാഷ് ബാരിയര്‍ സ്ഥാപിച്ച് താല്‍ക്കാലിക സുരക്ഷ ഒരുക്കുകയും വീതി വര്‍ധിപ്പിച്ച് അപകടവളവ് നിവര്‍ത്തുകയും വേണമെന്നാണ് ആവശ്യം. ഈ പ്രദേശത്ത് പാതയുടെ ഒരുഭാഗത്ത് വലിയ കൊക്കയാണ്. വഴി പരിചിതമല്ലാതെ എത്തുന്നവര്‍ക്ക് തൊട്ടരികില്‍ എത്തുമ്പോഴേ പാതയുടെ വീതിക്കുറവും അപകടസാധ്യതയും തിരിച്ചറിയാന്‍ കഴിയൂ. ഒരേസമയം രണ്ട് വാഹനങ്ങള്‍ക്ക് ഇടുങ്ങിയ ഈ വളവിലൂടെ മറികടന്ന് പോകാന്‍ സാധിക്കില്ല. വിനോദ സഞ്ചാരികളുടെ വാഹനങ്ങളുടെ തിരക്കേറുന്നതോടെ പലപ്പോഴുമിവിടെ ഗതാഗതക്കുരുക്കും രൂപംകൊള്ളാറുണ്ട്. പ്രദേശത്ത് മുമ്പ് അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളതായി സമീപവാസികള്‍ പറഞ്ഞു. അപകടസാധ്യത ഇല്ലാതാക്കാന്‍ ദേശീയപാത വിഭാഗത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം. idl adi 2 road ചിത്രം - ദേശീയപാതയിൽ കൂമ്പൻപാറയിലെ വളവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
