Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:42 AM IST Updated On
date_range 5 May 2022 5:42 AM ISTപുതുവസ്ത്ര വിതരണം
text_fieldsbookmark_border
തൊടുപുഴ: പ്രവാസി ലീഗ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ സാമൂഹിക നീതി വകുപ്പിന് കീഴിലെ മുതലക്കോടത്തെ വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ നടത്തി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെംബര്‍ കെ.എം.എ. ഷുക്കൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല സെക്രട്ടറി ടി.എസ്. ഷംസുദ്ദീന്‍, വനിത ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജുബൈരിയ ഷുക്കൂര്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി നിസാര്‍ പഴേരി, പ്രവാസി ലീഗ് വൈസ് പ്രസിഡന്‍റ് പി.ഇ. ഇര്‍ഷാദ്, പ്രവാസി സൊസൈറ്റി പ്രസിഡന്‍റ് കെ.എ. അന്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി ലീഗ് ജില്ല പ്രസിഡന്‍റ് ടി.എസ്. ഷാജി അധ്യക്ഷതവഹിച്ചു. ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് സെബാസ്റ്റ്യന്‍ മറുപടിപ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി എം.എ. സക്കീര്‍ സ്വാഗതവും സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ്. സെയ്ത് മുഹമ്മദ് നന്ദിയും പറഞ്ഞു. ബീന പയസ് കരിങ്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തൊടുപുഴ: കരിങ്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി ബീന പയസ് തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ധാരണപ്രകാരം വൈസ് പ്രസിഡന്‍റായിരുന്ന ഷൈബി ജോൺ രാജിവെച്ചതിനെ തുടർന്നാണ് ബീന പയസിനെ തെരഞ്ഞെടുത്തത്. പഞ്ചായത്ത് ഹാളിൽ ചേർന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ബീന എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രിൻസിപ്പൽ കൃഷി ഓഫിസിലെ ടെക്നിക്കൽ അസി. പി.എൻ. രാജ വരണാധികാരിയായിരുന്നു. പ്രസിഡന്‍റ് ജോജി എടാമ്പുറം സത്യാവാചകം ചൊല്ലിക്കൊടുത്തു. TDL BEENAPAYAS ബീന പയസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story