Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചാഴികാട്ട്​...

ചാഴികാട്ട്​ കാർക്കിനോസ്​ കാൻസർ സെന്‍റർ ഉദ്​ഘാടനം ഏഴിന്​

text_fields
bookmark_border
തൊടുപുഴ: ചാഴികാട്ട്​ ആശുപത്രിയും ടാറ്റ മെമ്മോറിയൽ ഹോസ്​പിറ്റലി‍ൻെറ പിന്തുണയോടെ പ്രവർത്തിക്കുന്ന കാർക്കിനോസ്​ ഹെൽത്ത്​ കെയറും ചേർന്ന്​ രൂപം കൊടുത്ത ചാഴികാട്ട്​ കാർക്കിനോസ്​ കാൻസർ സെന്‍ററി‍ൻെറ ഔദ്യോഗിക ഉദ്​ഘടനം ഈ മാസം​ ഏഴിന്​ വൈകീട്ട്​​ 3.30ന്​ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. കീമോതെറപ്പി സെന്‍റർ പി.ജെ. ജോസഫ്​ എം.എൽ.എയും ഓങ്കോളജി സർജറി ഡിപ്പാർട്മെന്‍റ്​ എം.എം. മണി എം.എൽ.എയും ഏർലി ഡിറ്റക്ഷൻ സെന്‍റർ ഡീൻ കുര്യാക്കോസ്​ എം.പിയും ഉദ്​ഘാടനം ചെയ്യും. ആശുപത്രി ചെയർമാൻ ഡോ. ജോസഫ്​ സ്റ്റീഫ‍‍ൻെറ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഡോക്ടർ കൺസൾട്ടൻസി, ഡേകെയർ കീമോതെറപ്പി, ഓ​ങ്കോളജി സർജറി, മുൻകൂട്ടിയുള്ള രോഗനിർണയ സ്ക്രീനിങ്​ സേവനങ്ങൾ സെന്‍ററിൽ ലഭ്യമായിരിക്കുമെന്ന്​ ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെന്‍റർ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലും തൊടുപുഴയുടെ പ്രാന്തപ്രദേശങ്ങളിലും അർബുദ ബോധവത്​കരണ സെമിനാറുകളും പരിശോധനകളും സംഘടിപ്പിക്കുന്നുണ്ട്​. വാർത്തസമ്മേളനത്തിൽ ചാഴികാട്ട് ആശുപത്രി ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫൻ, ജോയന്‍റ്​ എം.ഡി ഡോ. സി.എസ്. സ്റ്റീഫൻ, ജനറൽ മാനേജർ തമ്പി മാവേലിക്കര, കാർക്കിനോസ് ഹെൽത്ത് കെയർ ഡയറക്ടർ ഡോ. കെ. രാമദാസ് എന്നിവർ പങ്കെടുത്തു. ഉമ തോമസിന്​ കെട്ടിവെക്കാൻ തുക നൽകി ചെറുതോണി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കെട്ടിവെക്കുന്നതിന്​ പി.ടി.യുടെ ജന്മനാട്ടിൽനിന്ന് കോൺഗ്രസ്​ പ്രവർത്തകർ സമാഹരിച്ച തുക യു.ഡി.എഫ്​ സ്ഥാനാർഥി ഉമ തോമസിന് ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു കൈമാറി. ഡീൻ കുര്യാക്കോസ് എം.പി, എ.പി. ഉസ്മാൻ, ജോണി ചീരാൻകുന്നേൽ, കെ.ബി. സെൽവം, എം.ഡി അർജുനൻ, ജോൺ നെടിയപാല, അരുൺ പൊടിപാറ, ബിജോ മാണി, മുകേഷ് മോഹൻ, വിജയകുമാർ മറ്റക്കര, ജിൻസി ജോയ് എന്നിവരും പ​ങ്കെടുത്തു. ബുധനാഴ്ച അതിരാവിലെ പി.ടിയുടെ കുടുംബവീട്ടിൽ എത്തിയ ഉമ തോമസിനെ​ ബന്ധുക്കളും നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന്​ സ്വീകരിച്ചു. ഉപ്പുതോട്​ ജങ്​ഷനിൽ എത്തി വ്യാപാരി വ്യവസായികളെയും കാത്തു നിന്ന കർഷകരെയും നേരിൽ കണ്ട്​ അനുഗ്രഹം തേടി. കട്ടപ്പന നഗരസഭ ചെയർപേഴ്സൻ ബീന ജോബി, മരിയാപുരം പഞ്ചായത്ത് പ്രസിഡന്‍റ്​ ജിൻസി ജോയി, ജോൺ നെടിയപാല, എം.ഡി. അർജുനൻ, ബിജോ മാണി, കെ.ബി. സെൽവം, അരുൺ പൊടിപാറ തുടങ്ങിയവരും എത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story