Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:29 AM IST Updated On
date_range 5 May 2022 5:29 AM ISTനേച്വർ ക്യാമ്പ് സമാപിച്ചു
text_fieldsbookmark_border
മൂന്നാർ: ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ വനം വന്യജീവി വകുപ്പ്, ഇരവികുളം നാഷനൽ പാർക്ക് എന്നിവയുമായി സഹകരിച്ച് പാമ്പാടുംചോല ദേശീയ ഉദ്യാനത്തിൽ സംഘടിപ്പിച്ച ദ്വിദിന നേച്വർ ക്യാമ്പിൻെറ ആദ്യബാച്ച് സമാപിച്ചു. വട്ടവടയിലെ കൃഷിഫാമുകൾ സന്ദർശിച്ചായിരുന്നു ക്യാമ്പിൻെറ തുടക്കം. കാട്ടുപോത്തുകൾ ഉൾപ്പെടെ എല്ലായിനം വന്യജീവികളും ഉള്ള പാമ്പാടുംചോലയിലെ താമസവും വനയാത്രയും അംഗങ്ങൾക്ക് വേറിട്ട അനുഭവമായി. യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറിയും ദേശീയ പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാനുമായ ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ പ്രസിഡന്‍റ് എൻ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഷിജുമോൻ ലൂക്കോസ് ട്രെക്കിങ്ങിന് നേതൃത്വം നൽകി. അസിസ്റ്റന്‍റ് വൈൽഡ് ലൈഫ് വാർഡൻ അരുൺ കെ. നായർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മുപ്പത്തഞ്ചോളം പേർ ക്യാമ്പിൽ പങ്കെടുത്തു. ചിത്രം: TDL Nature camp ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ പാമ്പാടുംചോല ദേശീയ ഉദ്യാനത്തിൽ സംഘടിപ്പിച്ച ദ്വിദിന നേച്വർ ക്യാമ്പ് അംഗങ്ങൾ ട്രെക്കിങ്ങിൽ വിശിഷ്ടാതിഥികളോടൊപ്പം ലോഗോ പ്രകാശനം നാളെ തൊടുപുഴ: ജില്ല സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൻെറ ലോഗോ പ്രകാശനം വെള്ളിയാഴ്ച രാവിലെ 11.30ന് തൊടുപുഴ പ്രസ് ക്ലബിൽ പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. 14 ജില്ലയിൽനിന്നായി പുരുഷ/വനിത വിഭാഗങ്ങളിൽ 28 ടീമാണ് പങ്കെടുക്കുന്നത്. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജിൻെറ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ.എൽ. ജോസഫ് അധ്യക്ഷത വഹിച്ചു. തൊടുപുഴ മുനിസിപ്പൽ മൈതാനത്ത് പ്രത്യേകം തയാറാക്കുന്ന ഗാലറിയോടുകൂടിയ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ പകലും രാത്രിയുമായി ഈ മാസം 24 മുതൽ 31 വരെയാണ് മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story