Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനടപ്പാലം നിര്‍മാണം...

നടപ്പാലം നിര്‍മാണം പൂര്‍ത്തിയായില്ല

text_fields
bookmark_border
അടിമാലി: കാലവര്‍ഷമാരംഭിക്കാന്‍ നാളുകള്‍ മാത്രം ശേഷിക്കെ പന്നിയാര്‍കുട്ടിയെയും പോത്തുപാറയെയും ബന്ധിപ്പിക്കുന്ന നടപ്പാലം നിര്‍മാണം ഇനിയും പൂര്‍ത്തീകരിച്ചില്ല. 2018ലെ പ്രളയത്തിലാണ്​ നടപ്പാലം തകര്‍ന്നത്. പോത്തുപാറ മേഖലയില്‍നിന്ന്​ ആളുകള്‍ എളുപ്പത്തില്‍ പന്നിയാര്‍കുട്ടിയിലേക്കെത്തിയിരുന്നത് തകര്‍ന്ന ഈ പാലത്തിലൂടെയാണ്. ​പാലം തകർന്നതിനാൽ പോത്തുപാറ നിവാസികള്‍ക്ക്​ മഴക്കാലമാരംഭിക്കുന്നതോടെ എല്ലക്കല്‍, തേക്കുംകാനം, ശ്രീനാരായണപുരം വഴി വേണം പന്നിയാര്‍ കുട്ടിയിലെത്താന്‍. ഇതിനായി വലിയ തുക ചെലവാക്കണം. പാലത്തിന്റെ തുടര്‍നിര്‍മാണ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story