Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടാങ്കർലോറി...

ടാങ്കർലോറി അപകടത്തിൽപെട്ടു

text_fields
bookmark_border
ടാങ്കർലോറി അപകടത്തിൽപെട്ടു
cancel
ഒഴിവായത് വൻ ദുരന്തം മൂലമറ്റം: കരിപ്പലങ്ങാടിന് സമീപം ടാങ്കർ ലോറി അപകടത്തിൽപെട്ടു. ഒഴിവായത് വൻദുരന്തം. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ഇന്ധനംനിറച്ച് കട്ടപ്പനക്കുപോയ ടാങ്കർ ലോറി കരിപ്പലങ്ങാടിന് സമീപം വളവിൽ നിയന്ത്രണംവിട്ട് റോഡിൽനിന്ന്​ തെന്നിമാറുകയായിരുന്നു. ടയറുകൾ മണ്ണിൽ താഴ്ന്നുപോയതിനാൽ അപകടമുണ്ടായില്ല. തുടർന്ന് വാഹനത്തിലെ ഡ്രൈവർ അടുത്ത ബസിൽ മൂലമറ്റത്തെത്തി ക്രയിൻ വിളിച്ചുകൊണ്ട് വരുകയായിരുന്നു. കട്ടപ്പനയിലേക്ക് ഇന്ധനം കൊണ്ടുപോകുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്. സംഭവം അറിഞ്ഞെത്തിയ കുളമാവ് പൊലീസ് അറിയിച്ചതനുസരിച്ച് മൂലമറ്റം ഫയർഫോഴ്‌സ് എത്തി ലോറി താഴേക്കുമറിയാതെ വടത്തിൽ കെട്ടിനിർത്തിയിരിക്കുകയാണ്. 500 അടിയിലേറെ താഴ്ചയുള്ള കൊക്കയുടെ സമീപത്താണ് ലോറി അപകടത്തിൽപെട്ടത്. ഇതിന്​ താഴ്​വശത്തായി ഒട്ടേറെ വീടുകളും ഉണ്ട്. tdl mltm5 കരിപ്പലങ്ങാടിന് സമീപം ടാങ്കർലോറി തെന്നിമാറി അപകടത്തിൽപെട്ടപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story