Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 5:31 AM IST Updated On
date_range 4 May 2022 5:31 AM ISTകിടത്തിച്ചികിത്സ നിലച്ച് വാത്തിക്കുടി ഗവ. ആശുപത്രി
text_fieldsbookmark_border
ചെറുതോണി: പതിനാറാംകണ്ടത്ത് പ്രവർത്തിക്കുന്ന വാത്തിക്കുടി ഗവ. ആശുപത്രിയിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കാത്തതിനാൽ വാത്തിക്കുടി, മരിയാപുരം പഞ്ചായത്തിലെ ജനങ്ങൾ വലയുന്നു. ബോർഡിലും രേഖകളിലുമൊക്കെ സി.എച്ച്.സി എന്നാണെങ്കിലും ഫലത്തിൽ പി.എച്ച്.സിക്ക് ആവശ്യമായ സൗകര്യം പോലുമില്ലാത്ത അവസ്ഥയിലാണ് ആശുപത്രി. ഏഴിലധികം ഡോക്ടർമാരും ഒരു ഡസൻ നഴ്സുമാരും അനുബന്ധമുള്ള ജീവനക്കാരും കമ്യൂണിറ്റി ഹെൽത്ത് സൻെററിന് ആവശ്യമാണ്. എന്നാൽ, മാറിമാറി വന്ന സർക്കാറുകൾ ഇതിനാവശ്യമായ നടപടികൾ മാത്രം സ്വീകരിക്കുന്നില്ല. നാല് ഡോക്ടർമാരാണ് ഇവിടെയുള്ളത്. ഒരു മെഡിക്കൽ ഓഫിസർ സ്ഥലം മാറിപ്പോയി. മറ്റൊരാൾ നീണ്ട അവധിയിലുമാണ്. നിലവിൽ 30 കിലോമീറ്ററകലെ പൈനാവിലോ 50 കിലോമീറ്റർ അകലെ അടിമാലിയിലോ പോയി ചികിത്സ തേടേണ്ട ഗതികേടിലാണ് ഇവിടത്തുകാർ. സൗജന്യ ഡയാലിസിസ് യൂനിറ്റുവരെ സന്നദ്ധ സംഘടനകൾ വാഗ്ദാനം ചെയ്തതാണ്. എന്നാൽ, സൗകര്യം ഒരുക്കികൊടുക്കാൻ അധികൃതർക്കായില്ല. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലാണ് ആശുപത്രിയുടെ പ്രവർത്തനം. നാട്ടുകാരും വിവിധ സംഘടനകളും പരാതികളും നിവേദനങ്ങളുമായി കയറി ഇറങ്ങിയതിനൊടുവിലാണ് സി.എച്ച്.സിയായി ആശുപത്രിയെ ഉയർത്തിയത്. ആദ്യമൊക്കെ രോഗികളെ കിടത്തിച്ചികിത്സിച്ചെങ്കിലും വൈകാതെ നിലച്ചു. കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story