Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒപ്പിടാൻ മറന്നു;...

ഒപ്പിടാൻ മറന്നു; കലുങ്ക്​ നിർമാണം മുടങ്ങി

text_fields
bookmark_border
ചെറുതോണി: ഒപ്പിടാൻ മറന്നതിനെ തുടർന്ന്​ ഫയൽ തിരിച്ചയച്ചതോടെ കലുങ്ക്​ നിർമാണം മുടങ്ങിയതായി ആക്ഷേപം. കാമാക്ഷി പഞ്ചായത്ത് രണ്ടാംവാർഡിൽ ടവർ ജങ്​ഷൻ -ആത്മജ്യോതിപ്പടി റോഡിന്‍റെ ഭാഗമായ പ്രകാശ് വെസ്റ്റ്​ ജങ്​ഷനിൽ കലുങ്ക് നിർമിക്കാൻ മന്ത്രി റോഷി അഗസ്റ്റിൽ 4.98 ലക്ഷം രൂപ അനുവദിച്ചിരുന്നു. കലുങ്ക് പണിയേണ്ട സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കി, പഞ്ചായത്ത് സെക്രട്ടറിയുടെ കവർ ലെറ്ററോടുകൂടി ഭരണാനുമതിക്കായി അസി. എക്സിക്യൂട്ടിവ് എൻജിനീയറും അസി. എൻജിനീയറും ചേർന്ന് എ.ഡി.സിക്ക് (അസി. ഡെവപല്​മെന്‍റ്​ കമീഷണർ) ഫയൽ കൈമാറി. എന്നാൽ, ഇരുവരും ഒപ്പ് രേഖപ്പെടുത്താതെ ഫയൽ നൽകിയതിനാൽ എ.ഡി.സി ഫയൽ തിരിച്ചയക്കുകയായിരുന്നു. ഇതോടെ കാലവർഷം മുന്നിൽക്കണ്ട് പെട്ടന്ന് നിർമാണ ജോലി തീർക്കുന്നതിന്​ ഈയാഴ്ച ആരംഭിക്കേണ്ട ജോലി മുടങ്ങി. ഒഴുക്കുള്ള തോടിന് കുറുകെ നിർമാണം ജലമൊഴുക്ക് കുറവുള്ള സമയത്തുവേണം. വർഷകാലമായാൽ നീരൊഴുക്ക് വർധിക്കും. എ.ഇയുടെ ഒപ്പിനു കാത്തിരിക്കുകയാണ് പഞ്ചായത്ത്​ അധികൃതർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story