Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുട്ടത്ത്​...

മുട്ടത്ത്​ കുടിവെള്ളക്ഷാമത്തിന് പരിഹാരം; പുതിയ മോട്ടോർ സ്ഥാപിച്ചു

text_fields
bookmark_border
മുട്ടത്ത്​ കുടിവെള്ളക്ഷാമത്തിന് പരിഹാരം; പുതിയ മോട്ടോർ സ്ഥാപിച്ചു
cancel
മുട്ടം: മുട്ടം മാത്തപ്പറയിലെ പമ്പ്ഹൗസിൽ പുതിയ മോട്ടോർ പ്രവർത്തനം ആരംഭിച്ചു. പി.ജെ. ജോസഫ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്​ 20 ലക്ഷം രൂപ മുടക്കിയാണ്​ 90 കുതിരശക്തിയുള്ള മോട്ടോർ സ്ഥാപിച്ചത്​. സ്വിച്ച്ഓൺ എം.എൽ.എ മാത്തപ്പാറ പമ്പ്ഹൗസിൽ എത്തി നിർവഹിച്ചു. ഇതോടെ മുട്ടത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 35, 75 എന്നിങ്ങനെ കുതിരശക്തിയുള്ള നിലവിലെ രണ്ട് മോട്ടോറിനു പുറമെയാണിത്​. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എൻ.കെ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്ലോറി പൗലോസ്, പഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈജ ജോമോൻ, അംഗങ്ങളായ സൗമ്യ, അരുൺ പൂച്ചക്കുഴി, മാത്യു പാലംപറമ്പിൽ, ജോസ് കടത്തലക്കുന്നേൽ, ഷേർളി അഗസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. tdl mltm3 മോട്ടോറിന്‍റെ സ്വിച്ച് ഓൺ പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story