Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമതമൈത്രി...

മതമൈത്രി ഊട്ടിയുറപ്പിച്ച് വികസന കൂട്ടായ്മയുടെ ഇഫ്താർ സംഗമം

text_fields
bookmark_border
മതമൈത്രി ഊട്ടിയുറപ്പിച്ച് വികസന കൂട്ടായ്മയുടെ ഇഫ്താർ സംഗമം
cancel
അടിമാലി: മതമൈത്രി ഊട്ടിയുറപ്പിച്ച് രാജാക്കാട് വികസന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി, എസ്.എൻ.ഡി.പി, എൻ.എസ്.എസ് കരയോഗം, എൻ.ആർ സിറ്റി സെന്റ് മേരീസ് പള്ളി, പഴയവിടുതി യാക്കോബായ പള്ളി, വിശ്വകർമസഭ, സാൻജോ കോളജ്, മമ്മട്ടിക്കാനം ജുമാമസ്ജിദ്​ എന്നിവയുടെ നേതൃത്വത്തിലുള്ള രാജാക്കാട് വികസന കൂട്ടായ്മയുടെയും മമ്മട്ടിക്കാനം മുസ്​ലിം ജമാഅത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് രാജാക്കാട് ദിവ്യജ്യോതി പാരീഷ് ഹാളിൽ ഇഫ്താർ സംഗമം നടത്തിയത്. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ജമാൽ ഇടശ്ശേരിക്കുടി അധ്യക്ഷതവഹിച്ചു. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, ഇമാം അൽത്താഫ് ബാദ്രി എന്നിവർ സംസാരിച്ചു. നോമ്പുതുറക്കും പ്രാർഥനക്കും മറ്റുമുള്ള സൗകര്യം ഭാരവാഹികൾ ഹാളിൽ തന്നെ ഒരുക്കിയിരുന്നു. മുസ്​ലിം കുടുംബങ്ങൾ കുറച്ച് മാത്രം അധിവസിക്കുന്ന രാജാക്കാട്ട്​ മറ്റു സമുദായങ്ങളുടെ സഹകരണത്തോടെ ഇഫ്താർ സംഗമം നടത്തിയത് പുത്തൻ അനുഭവമായി. രാജാക്കാട് പള്ളിവികാരി ഫാ.ജോബി വാഴയിൽ, എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ, ശാഖാ പ്രസിഡന്റ് വി.എൻ. തുളസി, സെക്രട്ടറി കെ.ടി. സുജിമോൻ, എൻ.എസ്.എസ് പ്രസിഡന്റ് പി.ബി. മുരളിധരൻനായർ, സെക്രട്ടറി എം.ആർ. അനിൽകുമാർ, യാക്കോബായ പള്ളി വികാരി ഫാ. എൽദോസ് പുൽപ്പറമ്പിൽ, സാൻജോ കോളേജ് പ്രിൻസിപ്പൽ ഫാ. ജിജോ ഇണ്ടിപ്പറമ്പിൽ, വിശ്വകർമ സഭ പ്രസിഡന്റ് രാജേഷ്, മർച്ചന്റ്സ് അസോ. പ്രസിഡന്റ് വി.കെ. മാത്യു, ജനറൽ സെക്രട്ടറി വി.എസ്. ബിജു, വി.വി. ബാബു, ജോഷി കന്യാക്കുഴി, ടൈറ്റസ് ജേക്കബ്​, ജമാഅത്ത് കമ്മിറ്റി സെക്രട്ടറി അബ്ദുൽ റഹീം, എ. ഹംസ, അബ്ദുൽ കലാം, ഷാഗർ എന്നിവർ നേതൃത്വം നൽകി. idl adi 5 ifthar ചിത്രം : രാജാക്കാട് വികസന കൂട്ടായ്മയുടെയും ജമാഅത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story