Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസപ്ലൈകോ ഗോഡൗണിനൊപ്പം...

സപ്ലൈകോ ഗോഡൗണിനൊപ്പം എട്ട്​ തൊഴിലാളികളും വണ്ടൻമേട്ടിലേക്ക്​

text_fields
bookmark_border
നെടുങ്കണ്ടം: സപ്ലൈകോ പൊതുവിതരണ ഗോഡൗണ്‍ വണ്ടന്‍മേട്ടിലെ സ്​റ്റേറ്റ്​ വെയര്‍ ഹൗസിങ് കോര്‍പറേഷൻ കെട്ടിടത്തിലേക്ക് മാറ്റിയതിനൊപ്പം എട്ട് തൊഴിലാളികളെക്കൂടി അവിടേക്ക്​ മാറ്റും. കട്ടപ്പന ചുമട്ടുതൊളിലാളി ക്ഷേമ ബോര്‍ഡ് ഓഫിസില്‍ ചേർന്ന ചര്‍ച്ചയിലാണ് തീരുമാനം. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് തൊഴിലാളികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി.ഐ.ടി.യു 8, ഐ.എന്‍.ടി.യു.സി 5, ബി.എം.എസ് 2 എന്നിങ്ങനെ മൂന്ന്​ യൂനിയനിലായി 15 തൊഴിലാളികളാണ് നെടുങ്കണ്ടത്തുള്ളത്. ഇതില്‍ സി.ഐ.ടി.യു 4, ഐ.എന്‍.ടി.യു.സി, ബി.എം.എസ് രണ്ട്​ വീതം എന്നിങ്ങനെയാണ്​ വണ്ടന്‍മേട്ടിലേക്ക് മാറ്റിയത്​. നെടുങ്കണ്ടം താന്നിമൂട്ടില്‍ ഗോഡൗണ്‍ നിര്‍ത്തുന്നതോടെ ലോഡിങ് തൊഴിലാളികളുടെ ജോലി നഷ്ടമാകുമെന്നാരോപിച്ച്​ തൊഴിലാളികള്‍ സംയുക്തമായി പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് നടന്ന ചര്‍ച്ച അലസിയതിനെ തുടര്‍ന്നാണ്​ കട്ടപ്പനയില്‍ വീണ്ടും ചര്‍ച്ച നടന്നത്. ലേബര്‍ ഓഫിസര്‍ എ. അജീബിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ബോര്‍ഡ് ഓഫിസര്‍ സൗമ്യ, യൂനിയന്‍ നേതാക്കളായ സുശീലന്‍, രാജു ബേബി, വിനയന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story