Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജംബോ സർക്കസ്​ മേയ്​...

ജംബോ സർക്കസ്​ മേയ്​ ഒമ്പതുവരെ

text_fields
bookmark_border
തൊടുപു​ഴ: കാണികളെ ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തുന്ന അഭ്യാസ പ്രകടനങ്ങളുമായി തൊടുപുഴയിൽ നടന്നുവരുന്ന ജംബോ സർക്കസ് മേയ്​ ഒമ്പതിന്​ അവസാനിക്കും. ബ്യൂഗിൾ സംഗീതത്തിന്‍റെയും ഡ്രംസെറ്റ് താളങ്ങളുടെയും അകമ്പടിയോടെ കാഴ്ചക്കാരെ ത്രസിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങൾ കാണാൻ തിരക്കേറുകയാണ്​. 40 അട‌ി ഉയരത്തിൽ അന്തരീക്ഷത്തിൽ പറന്നും തിരിഞ്ഞും മറിഞ്ഞുമുള്ള ഊഞ്ഞാലാട്ടം, അമേരിക്കൻ സർക്കസിൽ കണ്ടുവരുന്ന റിങ്​ ഓഫ് ഡെക്, റഷ്യൻ കലയായ ഉല്ലാഹു, റിങ്​ ബാലൻസ്, മാന്ത്രിക പ്രകടനങ്ങൾ, സൈക്കിളിങ്​, പക്ഷികൾ, കുതിരകൾ, ഒട്ടകം, നായകൾ എന്നിവയുടെ അഭ്യാസങ്ങൾ തുടങ്ങി 26 ഇനങ്ങളാണ് സർക്കസിൽ ഒരുക്കിയിട്ടുള്ളത്​. വെങ്ങല്ലൂർ-കോലാനി ബൈപാസ് റോഡിലെ കൂടാരത്തിൽ ദിവസവും ഉച്ചക്ക്​ ഒരുമണി, വൈകീട്ട് നാല് മണി, രാത്രി ഏഴ് മണി എന്നിങ്ങനെയാണ്​ പ്രദർശനം. നേപ്പാൾ, ബംഗാൾ, അസം, കണ്ണൂർ എന്നിവിടങ്ങളിൽനിന്നുള്ള കലാകാരന്മാരാണ് അഭ്യാസപ്രകടനങ്ങൾ കാഴ്ചവെക്കുന്നത്​. നേത്രചികിത്സ ക്യാമ്പ് കട്ടപ്പന: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷനും നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ്​ ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി ഇടുക്കി കോഴിമലയിൽ സൗജന്യ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ക്യാമ്പ്​ ഡീൻ കുര്യാക്കോസ് ഉദ്​ഘാടനം ചെയ്തു. തിമിര ശസ്ത്രക്രിയ, കണ്ണ്​ മാറ്റി​വെക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ നിർദേശിക്കപ്പെട്ടവർക്ക് തുടർചികിത്സ അങ്കമാലി ലിറ്റിൽഫ്ലവർ ഹോസ്പിറ്റലിൽ സൗജന്യമായി നൽകും. വാർഡ് അംഗം ലിനു ജോസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ മമ്മൂട്ടി കെയർ ആൻഡ്​ ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ എം.ഡി ഫാ. തോമസ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി. കോഴിമല രാജാവ് രാമൻ രാജമന്നാൻ മുഖ്യാതിഥി ആയിരുന്നു. സാബു കോട്ടപ്പുറം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ ആൽബിൻ മണ്ണഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. TDL eye camp കോഴിമലയിൽ നടന്ന സൗജന്യ നേത്രചികിത്സ ക്യാമ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story