Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:30 AM IST Updated On
date_range 1 May 2022 5:30 AM ISTഭൂപ്രശ്നം: ന്യൂനപക്ഷ മോർച്ച സമരത്തിലേക്ക്
text_fieldsbookmark_border
കട്ടപ്പന: ഇടുക്കി ജില്ലയോട് കാലങ്ങളായി കാണിക്കുന്ന അവഗണനയിലും ഭൂപ്രശ്നങ്ങൾ പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് ഭാരതീയ ജനത ന്യൂനപക്ഷ മോർച്ച ജില്ലയിലുടനീളം സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിർമാണ നിരോധനവും ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരവധി സമരങ്ങൾ നടന്നിട്ടും സർവകക്ഷി യോഗം വിളിച്ച് കുട്ടി പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടും നാളിതുവരെയായി ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടതുസർക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് അവർ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ ന്യൂനപക്ഷ മോർച്ച ജില്ല ഭാരവാഹികളായ പി.സി. വർഗീസ്, ദേവസിയ താണുവേലിൽ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ, നഗരസഭാ കൗൺസിലർ തങ്കച്ചൻ പുരയിടം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story