Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാനേജറും ക്ലർക്കും...

മാനേജറും ക്ലർക്കും തമ്മിൽ അടി; ബാങ്കിടപാടുകൾ മുടങ്ങി

text_fields
bookmark_border
അടിമാലി: ബാങ്കിലെ ജോലി വീതംവെക്കുന്നതിലെ തർക്കം സംഘട്ടനത്തിൽ കലാശിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിമാലി മെയിൻ ബ്രാഞ്ചിലാണ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. ബ്രാഞ്ചിലെ അസിസ്റ്റന്‍റ്​ മാനേജർ അഖിൽ മോഹനനും ക്ലർക്ക്​ സജീവനുമാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് മൊഴി രേഖപ്പെടുത്തിയ അടിമാലി പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ്​ ബാങ്കിലെ ജോലി വീതംവെക്കുന്നത് സംബന്ധിച്ചു വാക്​തർക്കവും ബാങ്കിനുള്ളിൽ പരസ്പരം അടിയുമുണ്ടായത്. സംഭവം സംബന്ധിച്ച് ബാങ്ക് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ ഇടപാടുകളും തടസ്സപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story