Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകഞ്ചാവ് കടത്ത്​:...

കഞ്ചാവ് കടത്ത്​: പ്രതിക്ക് കഠിനതടവും പിഴയും

text_fields
bookmark_border
കഞ്ചാവ് കടത്ത്​: പ്രതിക്ക് കഠിനതടവും പിഴയും
cancel
മുട്ടം: രണ്ടുകിലോ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതിക്ക് കഠിനതടവും പിഴയും. കോതമംഗലം പനംങ്കര ആലുങ്കൽ വീട്ടിൽ എ.എസ്​. അൻസാറിനെ (24) ആണ്​ തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജ് ജി.അനിൽ ശിക്ഷിച്ചത്​. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിന തടവ്​ അനുഭവിക്കണം. 2018 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. ബോഡിമെട്ട് എക്സൈസ് ചെക്​പോസ്റ്റിൽ വാഹന പരിശോധനക്കിടെ രണ്ടുകിലോ കഞ്ചാവുമായി ബോഡിമെട്ട് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സാബു ആർ.ചന്ദ്രയും സംഘവും ചേർന്നാണ്​ അൻസാറിനെ പിടികൂടിയത്​. ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന ടി.ജി. ടോമിയാണ്​ കുറ്റപത്രം സമർപ്പിച്ചത്​. പ്രോസിക്യൂഷനുവേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി. tdl mltm അൻസാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story