Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:28 AM IST Updated On
date_range 1 May 2022 5:28 AM ISTകാഡ്‌സ് ജൈവശ്രീ അവാർഡ് പി.സി. ആൻറണിക്ക്
text_fieldsbookmark_border
തൊടുപുഴ: കാർഷികമേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് കാഡ്‌സ് ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. ജൈവരീതിയിലുള്ള സമ്മിശ്ര കൃഷി വിഭാഗത്തിലെ മികച്ച കർഷകനുള്ള ജൈവശ്രീ അവാർഡിന് തൊടുപുഴ ആലക്കോട് സ്വദേശി പി.സി. ആൻറണി അർഹനായി. 10,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. മറ്റ് അവാർഡുകൾ: മകരശ്രീ- സാബു പൊട്ടനാനിക്കൽ, ഏഴല്ലൂർ അർഹനായി; ഹരിതശ്രീ- ഗ്രേസി കുര്യാക്കോസ് പഴയരികണ്ടം; അധ്വാനശ്രീ-സി.വി. സാബു, ചന്ദ്രൻപറമ്പിൽ, മുട്ടം; ബാലകർഷകർക്കുള്ള പച്ചക്കുടുക്ക: ലിയോൺ ബിനോയി, റയൻ ബിനോയി പണച്ചിനാനിക്കൽ മാങ്കുളം; ഉദ്യാനശ്രീ-ജയ്‌മോൾ ജേക്കബ് കച്ചിറയിൽ വണ്ടമറ്റം; മികച്ച നെൽകർഷകനുള്ള കർത്താര്യൻ- ടെഡി ജോസ് തെക്കേക്കര വാഴക്കുളം. 5000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഞായറാഴ്ച വൈകീട്ട് കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ നടക്കുന്ന ഗ്രീൻ ഫെസ്റ്റ് സമാപന സമ്മേളനത്തിൽ എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് അവാർഡ് വിതരണം ചെയ്യും. TDL Antony Kads award പി.സി. ആൻറണി ക്ഷീര കർഷകരുടെ മാർച്ചിൽ പ്രതിഷേധമിരമ്പി തൊടുപുഴ: ക്ഷീര മേഖലയോടുള്ള അവഗണനക്കെതിരെ കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോ. (കെ.എസ്.എം.എസ്.എ) നേതൃത്വത്തിൽ തൊടുപുഴയിലെ ജില്ല ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തി. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് ക്ഷീരകർഷകർ പങ്കെടുത്തു. അസോ. ജില്ല പ്രസിഡന്‍റ് പി.ആർ. സലീംകുമാർ ഉദ്ഘാടനം ചെയ്തു. തൊടുപുഴ താലൂക്ക് പ്രസിഡ്വന്‍റ് എം.ടി. ജോണി അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം.ആർ. അനിൽകുമാർ, ഭാരവാഹികളായ സണ്ണി തെങ്ങുംപള്ളിൽ, എ.ജെ. മാനുവൽ, ജോസുകുട്ടി അരീപ്പറമ്പിൽ, കെ.പി. ബേബി, ടി.ആർ. ഗോപാലകൃഷ്ണൻ നായർ, പോൾ മാത്യു, സോണി ചെള്ളാമഠം, സജി കൊച്ചുകുടി, ബിജു പോൾ തുടങ്ങിയവർ സംസാരിച്ചു. TDL Ksheera march കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റി അസോ. ജില്ല കമ്മിറ്റി നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊടുപുഴയിൽ ജില്ല ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലേക്ക് നടത്തിയ മാർച്ച് കെൽട്രോൺ അനിമേഷൻ കോഴ്സ് തൊടുപുഴ: കെൽട്രോണിന്‍റെ തൊടുപുഴയിലെ നോളഡ്ജ് സെന്‍ററിൽ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിങ് ആന്‍ഡ് അനിമേഷൻ ഫിലിം മേക്കിങ്, ഗ്രാഫിക്സ് ഡിസൈനിങ്, വെബ് ഡിസൈനിങ്, ഓഡിയോ ആന്‍ഡ് വിഡിയോ എഡിറ്റിങ് തുടങ്ങിയ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. വിവരങ്ങൾക്ക്: 04862228281, 7560965520.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story